മാരിക്കുളിരില്‍ നീലത്തുളസിക്കതിരുകളുലയുമ്പോള്
മലര്‍വള്ളിക്കുടിലില്‍ നീലക്കുയിലിന് നറുമൊഴിയുതിരുമ്പോള്‍
അമ്പലമുറ്റത്താലുവിളക്കുകള്‍ മിന്നിമുനിഞ്ഞമ്പോള്‍
പൂക്കണിയാടുമൊരാവണിമേട്ടില്‍ പൂപ്പടയുണരുകയായ്
തരിവളയിളകിയ പൈമ്പുഴപോലും മധുമോഹിനിയായ്
(മാരിക്കുളിരില്‍)
കോലക്കുഴലുണ്ടോ ചോലക്കിളിയേ
നീലാഞ്ജനമുണ്ടോ പനിനീര്‍മുകിലേ
പൊന്നലരിപ്പെണ്ണാളേ സിന്ദൂരക്കുറിയുണ്ടോ
അതിരണിമലയുടെയിപ്പുറമിന്നൊരു മോഹസംക്രമം
കളിചിരിവട്ടമൊരുക്കുകയായ് പൂമ്പുലരി
മണിമുത്തു കൊരുക്കുകയായ് സ്വരജതികള്‍
(മാരിക്കുളിരില്‍)
നാടോടിക്കാറ്റിന് കേളിക്കൈയ്യില്‍
തിരുതേവിക്കുന്നിന്മേല്‍ പൊന്മയിലാട്ടം
ചിറ്റാടത്തുമ്പത്തും ചിറ്റോലത്തുഞ്ചത്തും
മെല്ലെപ്പൊഴിയുമൊരിത്തിരിമഞ്ഞിന് വര്‍ണ്ണരാജിയില്‍
പുഞ്ചിരിവെട്ടമൊരുക്കുകയായ് പുതുപുലരി
കളിവട്ടമൊരുക്കുകയായ് മടുമലരി
(മാരിക്കുളിരില്‍)