Kaurava sadassil

കൗരവ സദസ്സിൽ
Year
Language

കൌരവസദസ്സില്‍ കണ്ണീരോടെ
കൈകൂപ്പി നിന്നു പാഞ്ചാലി
അരുതേ അരുതേ സഹോദരാ
അപമാനിക്കരുതേ പെങ്ങളെ
അപമാനിക്കരുതേ
യാചിച്ചു ദേവി യാചിച്ചു
രാജസദാചാരം കണ്ണടച്ചു
അരുതേ അരുതേ സഹോദരാ

ദുശ്ശാസനനൊരു ദുഖാഗ്നിയായി
ദുര്‍ഭഗതന്‍ മുന്നില്‍ എരിഞ്ഞു നിന്നു
അവളുടെ വസ്ത്രങ്ങളഴിച്ചു
അധികാരഗര്‍വ്വമാര്‍ത്തു ചിരിച്ചു
ജ്ഞാനികള്‍ മഹര്‍ഷികള്‍ തല കുനിച്ചു
അരുതേ അരുതേ സഹോദരാ
അപമാനിക്കരുതേ പെങ്ങളെ
അപമാനിക്കരുതേ

അഭിമാനത്തിന്‍ പട്ടട കണ്ടു
ആ സഭയില്‍ പകല്‍ ഇരുണ്ടു
അഞ്ജനവര്‍ണ്ണനെ വിളിച്ചൂ
അലമുറയിട്ടവള്‍ കരഞ്ഞൂ
ആ വിളി ദ്വാരകയില്‍ അലയടിച്ചു
കൃഷ്ണാ .. കൃഷ്ണാ .. കൃഷ്ണാ .. കൃഷ്ണാ ..

kaൌravasadassil kaṇṇīroḍĕ
kaigūppi ninnu pāñjāli
arude arude sahodarā
abamānikkarude pĕṅṅaḽĕ
abamānikkarude
yāsiccu devi yāsiccu
rājasadāsāraṁ kaṇṇaḍaccu
arude arude sahodarā

duśśāsananŏru dukhāgniyāyi
durbhagadan munnil ĕriññu ninnu
avaḽuḍĕ vastraṅṅaḽaḻiccu
adhigāragarvvamārttu siriccu
jñānigaḽ maharṣigaḽ tala kuniccu
arude arude sahodarā
abamānikkarude pĕṅṅaḽĕ
abamānikkarude

abhimānattin paṭṭaḍa kaṇḍu
ā sabhayil pagal iruṇḍu
añjanavarṇṇanĕ viḽiccū
alamuṟayiṭṭavaḽ karaññū
ā viḽi dvāragayil alayaḍiccu
kṛṣṇā .. kṛṣṇā .. kṛṣṇā .. kṛṣṇā ..