പൊന്നരളിപ്പൂവൊന്നു മുടിയില്‍ ചൂടി
കന്നിനിലാക്കസവൊളിപ്പുടവ ചുറ്റി
കുന്നത്തെക്കാവില്‍ വിളക്കു കാണാന്‍ വന്നൊ-
രുള്‍നാടന്‍ പെണ്കിടാവേ-എന്റെ
ഉള്ളില്‍ മയങ്ങുന്ന മാന്‍കിടാവേ
ശാലീനഭംഗി തളിര്‍ത്തു നില്ക്കും
ശ്യാമമനോഹര ഗ്രാമഭൂവില്‍
ശംഖുപുഷ്പം പോലെന്‍ മുന്നില്‍ ചിരിക്കുന്ന
ഉള്‍നാടന്‍ പെണ്കിടാവേ-എന്റെ
ഉള്ളിലെ പൊന്‍കിനാവേ
നീഹാരമൗക്തിക മാലയുമായ്
നീലവനാന്തത്തിന് മാറിടത്തില്‍
ചായുന്ന ശ്രാവണചന്ദ്രികയെപ്പോലെ
ചാരുതയാര്ന്നവളേ -എന്റെ
ആരോമല്‍ പെണ്കിടാവേ