Kathayile raajagumaariyum

കഥയിലെ രാജകുമാരിയും
Year
Language

യാദേവി സര്‍വ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിതഃ
നമസ്തസ്യഃ നമസ്തസ്യഃ നമസ്തസ്യഃ നമോനമഹഃ

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ..

ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി
അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ..

ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി

// കഥയിലെ...........//
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍
ഓ.............

yādevi sarvvabhūdeṣu premarūbeṇa saṁsthidaḥ
namastasyaḥ namastasyaḥ namastasyaḥ namonamahaḥ

kathayilĕ rājagumāriyuṁ gobagumāranuṁ ŏnnāvān
puḻayilĕ pŏnnoḽaṅṅaḽil avarŏḻukki dībaṅṅaḽ
karaḽilĕ mohaṁ taḽiraṇiyānāy
avariruberuṁ tabaṁ sĕydu ī ambalakkalppaḍavil
kathayilĕ rājagumāriyuṁ gobagumāranuṁ ŏnnāvān o..

śrīlagaṁ vāḻunna devi prāṇamandramuṇarttunna devi
tabassirikkuṁ snehamanassugaḽkkāśvāsamegi
ŏḻugunna dībaṅṅaḽ tŏḻugai nāḽaṅṅaḽ
adugaṇḍu kai nīṭṭi tiruvaramegānāyi
anurāgarāvilaṅgariccŏru pūndoṇiyĕtti
kathayilĕ rājagumāriyuṁ gobagumāranuṁ ŏnnāvān
puḻayilĕ pŏnnoḽaṅṅaḽil avarŏḻukki dībaṅṅaḽ o..

āvaṇittālaṅṅaḽendirāgadāḽaṁ tuḍikkunna rāvil
rājagumāriykkuṁ gobagumāranuṁ māṁgalyamāyi
pandaliṭṭu pŏnmeghaṁ kaṇṇĕḻudi kārmeghaṁ
pŏṭṭudŏṭṭu pūttālaṁ minnu kĕṭṭi minnāraṁ
annāyirattirimāla sārttiya kalyāṇamāyi

// kathayilĕ...........//
kathayilĕ rājagumāriyuṁ gobagumāranuṁ ŏnnāyi
varavāyi pŏnnoḽaṅṅaḽil āyiramāyiraṁ dībaṅṅaḽ
o.............