യാദേവീ സർവ്വഭൂതേഷൂ
പ്രേമ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ
നമോ നമ:
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
(കഥയിലെ)
ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണർത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകൾക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങൾ തൊഴുകൈ നാളങ്ങൾ
അതുകണ്ടു കൈനീട്ടി തിരുവരമേകനായ്
അനുരാഗരാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ)
ആവണിത്താലങ്ങളേന്തി
രാഗതാളം തുടിക്കുന്ന രാവിൽ
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്മേഘം കണ്ണെഴുതി കാർമേഘം
പൊട്ടുതൊട്ടു പൂത്താരം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരി മാല ചാർത്തിയ കല്യാണമായി (കഥയിലെ)
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍