Title (Indic)ഒരു പദം തേടി WorkKathakku Pinnil Year1987 LanguageMalayalam Credits Role Artist Music Ouseppachan Performer KS Chithra Writer ONV Kurup LyricsMalayalamഒരു പദം തേടി, ഈണങ്ങള്‍ തേടി കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍ അഗ്നിപുഷ്പങ്ങളെ തൊട്ടുണര്‍ത്തി (ഒരു പദം...) പടിയിറങ്ങും വെളിച്ചമാണെന്നുള്ളില് പതിതപുഷ്പങ്ങള് തന് നൊമ്പരങ്ങളും കുരിശു പേറുന്ന ജീവിതം ചൂടിയ തിരുമുറിവിന്റെ കുങ്കുമപ്പൂക്കളും (ഒരു പദം...) പുഴതന്‍ സംഗീതം കേള്ക്കാനുഴറുന്ന അഴകിന് ചില്ലുപാത്രത്തിലെ മത്സ്യം ഞാന്‍ കളവുപോയ തന് ഗാനത്തെ, കൂടിന്റെ അഴികള്‍ക്കപ്പുറം തേടുന്ന പക്ഷി ഞാന്‍ (ഒരു പദം...) Englishŏru padaṁ teḍi, īṇaṅṅaḽ teḍi karaḽilĕ mūgaduḥkhaṅṅaḽ nilkkĕ akṣaraṅṅaḽĕ tŏṭṭuviḽiccu ñān agnibuṣpaṅṅaḽĕ tŏṭṭuṇartti (ŏru padaṁ...) paḍiyiṟaṅṅuṁ vĕḽiccamāṇĕnnuḽḽil padidabuṣpaṅṅaḽ tan nŏmbaraṅṅaḽuṁ kuriśu peṟunna jīvidaṁ sūḍiya tirumuṟivinṟĕ kuṅgumappūkkaḽuṁ (ŏru padaṁ...) puḻadan saṁgīdaṁ keḽkkānuḻaṟunna aḻagin sillubātrattilĕ matsyaṁ ñān kaḽavuboya tan gānattĕ, kūḍinṟĕ aḻigaḽkkappuṟaṁ teḍunna pakṣi ñān (ŏru padaṁ...)