Kastoorittailamittu

കസ്തൂരിത്തൈലമിട്ടു
Work
Year
Language

കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍
മുത്തോടുമുത്തുവെച്ച വളകിലുക്കീ
മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില്‍
മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്
(കസ്തൂരി...)

എന്നും പതിനാറുവയസ്സാണ് ഖല്‍ബില്‍
ഏഴു നേരവും കനവാണ് ഉള്ളില്‍
ഏഴു നേരവും കനവാണ്
പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍
ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ്
പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
പൂണാരം തരുമൊരു പുതുമാരന്‍ (പുതുമുത്തം...)
(കസ്തൂരി...)

എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ അവന്‍
നിന്നെ മുട്ടിവിളിയ്ക്കുമ്പോള്‍ നിങ്ങള്‍
നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍
പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ
പനിനീര്‍പൂവിറുത്തു നീ നല്‍കേണം
തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം
താമരവിശറികള്‍ വീശേണം (തളിര്‍വെറ്റ...)
(കസ്തൂരി...)

kastūrittailamiṭṭu muḍiminukkī
muttoḍumuttuvĕcca vaḽagilukkī kayyil
muttoḍumuttuvĕcca vaḽagilukkī
mandārakkuḽaṅṅarĕkkuḽiccŏruṅṅī
maṁgalyattaṭṭamiṭṭa pudukkappĕṇṇ māṟil
mañjāḍimaṟuguḽḽa miḍukkippĕṇṇ
(kastūri...)

ĕnnuṁ padināṟuvayassāṇ khalbil
eḻu neravuṁ kanavāṇ uḽḽil
eḻu neravuṁ kanavāṇ
paḍiññāṟan kaḍalkkarĕ pagalandimayaṅṅumboḽ
uṟumāluṁ tunnikkŏṇḍirippāṇ
pudumuttamaṇiyiccu puḽagaṅṅaḽ pudappiccu
pūṇāraṁ tarumŏru pudumāran (pudumuttaṁ...)
(kastūri...)

ĕnnuṁ kiḽivādil tuṟakkumboḽ avan
ninnĕ muṭṭiviḽiykkumboḽ niṅṅaḽ
nĕñjurummiyuṟaṅṅumboḽ
padinālāṁ bahaṟilĕ paviḻakkalppaḍavilĕ
paninīrbūviṟuttu nī nalgeṇaṁ
taḽirvĕṭra tĕṟukkaṇaṁ taḽigayil kŏḍukkaṇaṁ
tāmaraviśaṟigaḽ vīśeṇaṁ (taḽirvĕṭra...)
(kastūri...)