Kastoorimanakkunnallo

കസ്തൂരിമണക്കുന്നല്ലോ
Work
Year
Language

കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
കണ്മണിയെ കണ്ടുവോ നീ കവിളിണ തഴുകിയോ നീ?
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍
കള്ളിയവള്‍ കളി പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ?

നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം
നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ?
എന്‍ രാഗമുദ്രചൂടും... ചെഞ്ചുണ്ടു വിതുമ്പി നിന്നോ?
കസ്തൂരി മണക്കുന്നല്ലോ.......

നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍-
ത്താരുകളില്‍ സന്ധ്യ പൂക്കും
ചെന്തളിര്‍ച്ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ.... പേരു തുളുമ്പി നില്‍ക്കും
കസ്തൂരി മണക്കുന്നല്ലോ.........

kastūri maṇakkunnallo kāṭre nīvarumboḽ
kaṇmaṇiyĕ kaṇḍuvo nī kaviḽiṇa taḻugiyo nī?
vĕḽḽimaṇi kiluṅṅunnallo tuḽḽittuḽḽi nī varumboḽ
kaḽḽiyavaḽ kaḽi paṟañño kāmuganṟĕ katha paṟañño?

nīlāñjanappuḻayil nīrāḍi ninnaneraṁ
nī nalguṁ kuḽiralayil pūmeni pūttaneraṁ
ĕn nĕñjil sāññiḍumā taḽirlada ninnulañño?
ĕn rāgamudrasūḍuṁ... sĕñjuṇḍu vidumbi ninno?
kastūri maṇakkunnallo.......

nallomal kaṇṇugaḽil nakṣatrappūviriyuṁ
nāṇattāl nanañña kaviḽ-
ttārugaḽil sandhya pūkkuṁ
sĕndaḽirscuṇḍiṇayil mundiritten kiniyuṁ
ten soruṁ vākkilĕnṟĕ.... peru tuḽumbi nilkkuṁ
kastūri maṇakkunnallo.........