�Kanmani penmaniye kaarthika ponkaniye (kanmani)
�
കണ്മണി പെണ്മണിയേ കാര്ത്തികപ്പൊന് കണിയേ
താരോ തളിരോ ആരാരോ
കന്നിക്കനിയേ കണ്ണിന് കുളിരേ
മുത്തേനിന്നെ താരാട്ടാം മലരേ മധുര തേനൂട്ടാം
(കണ്മണി...)
പാലുതരാം ഞാന്‍ ഇങ്കു തരാം ഞാന്‍
പൊന്നിന് കുടമേ കരയരുതേ...
രാരീരം... രാരോ... രാരീരം... രാരോ
പാലുതരാം ഞാന്‍ ഇങ്കു തരാം ഞാന്‍
പൊന്നിന് കുടമേ കരയരുതേ...
പുലരിക്കതിരേ പുളകക്കുരുന്നേ
അഴകേനീയെന് ആലോലം..
(കണ്മണി പെണ്മണിയേ )
അമ്മയ്ക്കുവേണ്ടേലും തങ്കമെന്‍ മോളല്ലേ
അച്ഛന്റെ ചുന്ദരീ മണിയല്ലേ...
അമ്മയ്ക്കുവേണ്ടേലും തങ്കമെന്‍ മോളല്ലേ
അച്ഛന്റെ ചുന്ദരീ മണിയല്ലേ...
കണ്ണേ പൊന്നേ കണിവെള്ളരിയേ
കരളേനീയെന് കൈനീട്ടം...
(കണ്മണി പെണ്മണിയേ )