Karunaasaagara

കരുണാസാഗര
Year
Language

കരുണ സാഗരാ കൈതൊഴുന്നേന്‍ ശൌരേ
കരുണ സാഗരാ കൈതൊഴുന്നേന്‍
കാമ്യവരദ മുരഹര ശരണം ശൌരേ
കരുണ സാഗര കൈതൊഴുന്നേന്‍

യുഗയുഗ ധര്‍മ്മങ്ങളെ പാലനം ചെയ്യും നാഥാ
നന്ദനന്ദന നളിനലോചനനേ ശൌരേ
കരുണ സാഗര കൈതൊഴുന്നേന്‍

അവതാരദശങ്ങളായ് അവനിയില്‍ എഴുന്നെള്ളും
അവതാരദശങ്ങളായ്..
മത്സ്യ കൂര്‍മ്മ വരാഹ നൃസിംഹ വാമന
പരശുരാമ ശ്രീരാ‍മ ബലരാമ ശ്രീകൃഷ്ണ
അവതാരദശങ്ങളായ് അവനിയില്‍ എഴുന്നെള്ളും
മോക്ഷകാരണ നിന്‍പദം തൊഴുന്നേന്‍ ശൌരേ
കരുണ സാഗര......

karuṇa sāgarā kaidŏḻunnen śaൌre
karuṇa sāgarā kaidŏḻunnen
kāmyavarada murahara śaraṇaṁ śaൌre
karuṇa sāgara kaidŏḻunnen

yugayuga dharmmaṅṅaḽĕ pālanaṁ sĕyyuṁ nāthā
nandanandana naḽinalosanane śaൌre
karuṇa sāgara kaidŏḻunnen

avadāradaśaṅṅaḽāy avaniyil ĕḻunnĕḽḽuṁ
avadāradaśaṅṅaḽāy..
matsya kūrmma varāha nṛsiṁha vāmana
paraśurāma śrīrāma balarāma śrīkṛṣṇa
avadāradaśaṅṅaḽāy avaniyil ĕḻunnĕḽḽuṁ
mokṣagāraṇa ninpadaṁ tŏḻunnen śaൌre
karuṇa sāgara......