thaithom theyyathom theyyam thakatha theyyathom
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം....
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം....
ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്...
പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
(ചേലുള്ളവള്ളത്തില്‍...)
ആടിയാടിയൊഴുകി തിര കരയെവന്നു തഴുകീ
കുറുമൊഴിക്കു പുളകവുമായ് കുരവയിട്ടുകിളികള്....
താലിക്കു പൊന്നുരുക്കാന്‍ കിഴക്കുദിച്ചേ....
താലിക്കു പൊന്നുരുക്കാന്‍ കിഴക്കുദിച്ചേ....തട്ടാന്‍
കിഴക്കുദിച്ചേ തട്ടാന്‍ കിഴക്കുദിച്ചേ...
(ചേലുള്ളവള്ളത്തില്‍...)
തൈത തൈത തക തൈത തൈത തക......
പൊന്‍ കിനാക്കളുണരും മിഴി ദൂരെ ദൂരെ നീട്ടീ
മനസ്സിനുള്ളിലാരോ മൃദു മധുരവീണമീട്ടീ
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ
തുടിച്ചുയര്‍ന്നൂ നെഞ്ചില്‍ തുടിച്ചുയര്‍ന്നൂ
(ചേലുള്ളവള്ളത്തില്‍...)