ചേലുള്ള വള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്
(ചേലുള്ള വള്ളത്തില്‍ ...)
പടവാളുണ്ട് പരിചയുമുണ്ട്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
(ചേലുള്ള വള്ളത്തില്‍ ...)
ആടിയാടിയൊഴുകി തിര കരയെ വന്നു തഴുകി (2)
കുറുമൊഴിക്കു പുളകമായ് കുരവയിട്ടു കിളികള്‍
താലിക്കു പൊന്നുരുക്കാന്‍ കിഴക്കുണര്ന്നേ (2)
തട്ടാന്‍ കിഴക്കുണര്ന്നേ
(ചേലുള്ള വള്ളത്തില്‍ ...)
പൊന്‍ കിനാക്കള്‍ ഉണരും മിഴി ദൂരെ ദൂരെ നീട്ടി (2)
മനസ്സിനുള്ളിലാരോ മധുര വീണ മീട്ടി
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2)
നെഞ്ചില്‍ തുടിച്ചുയര്‍ന്നൂ നെഞ്ചില്‍ തുടിച്ചുയര്‍ന്നൂ
(ചേലുള്ള വള്ളത്തില്‍ ...)