Karppoorattenmaavil

കര്‍പ്പൂരത്തേന്മാവില്‍
Work
Year
Language

കര്‍പ്പൂരത്തേന്മാവില്‍ കൊതിതുള്ളും മലയണ്ണാനേ
കാലത്തെ നീയെനിക്കൊരു മാമ്പഴം കൊണ്ട്ത്തായോ
മാമ്പഴം കൊണ്ട്ത്തായോ
കരിമലക്കാട്ടിനുള്ളീല്‍ തിനകൊയ്യും കുരുവിപ്പെണ്ണേ
കുറി കൂട്ടാനെനിക്കിത്തിരി ചന്ദനം കൊണ്ടത്തായോ
ചന്ദനം കൊണ്ടത്തായോ (കര്‍പ്പൂര)

നീലമലച്ചോലക്കടവില്‍ നീന്തിവരും കൊച്ചുകാറ്റേ
താലത്തില്‍ വെയ്ക്കാനിത്തിരി വേലക്കരി തന്നാട്ടേ
വേലക്കരി തന്നാട്ടേ
മാമരച്ചോട്ടിലുറങ്ങും മണിമാരനെ വിളിച്ചുണര്‍ത്തി
മകരവെയില്‍ മൂക്കും മുന്‍പേ വിരുന്നുണ്ണാന്‍ വന്നാട്ടേ
വിരുന്നുണ്ണാന്‍ വന്നാട്ടേ (കര്‍പ്പൂര)

മഴവില്ലിന്നരിവാളേന്തി മാനത്തെ പാടത്തെല്ലാം
വെള്ളികതിര്‍ കൊയ്തെടുക്കും കരിമുകില്‍ പെണ്ണാളേ
ഇല്ലംനിറ ഇന്നാണല്ലോ വല്ലംനിറ ഇന്നാണല്ലോ
എല്ലാര്‍ക്കും അല്പം സ്വല്പം മുന്നെല്ലിന്‍ കതിര്‍ തന്നാട്ടേ
എല്ലാര്‍ക്കും അല്പം സ്വല്പം മുന്നെല്ലിന്‍ കതിര്‍ തന്നാട്ടേ (കര്‍പ്പൂര)

karppūrattenmāvil kŏdiduḽḽuṁ malayaṇṇāne
kālattĕ nīyĕnikkŏru māmbaḻaṁ kŏṇḍttāyo
māmbaḻaṁ kŏṇḍttāyo
karimalakkāṭṭinuḽḽīl tinagŏyyuṁ kuruvippĕṇṇe
kuṟi kūṭṭānĕnikkittiri sandanaṁ kŏṇḍattāyo
sandanaṁ kŏṇḍattāyo (karppūra)

nīlamalaccolakkaḍavil nīndivaruṁ kŏccugāṭre
tālattil vĕykkānittiri velakkari tannāṭṭe
velakkari tannāṭṭe
māmaraccoṭṭiluṟaṅṅuṁ maṇimāranĕ viḽiccuṇartti
magaravĕyil mūkkuṁ munpe virunnuṇṇān vannāṭṭe
virunnuṇṇān vannāṭṭe (karppūra)

maḻavillinnarivāḽendi mānattĕ pāḍattĕllāṁ
vĕḽḽigadir kŏydĕḍukkuṁ karimugil pĕṇṇāḽe
illaṁniṟa innāṇallo vallaṁniṟa innāṇallo
ĕllārkkuṁ albaṁ svalbaṁ munnĕllin kadir tannāṭṭe
ĕllārkkuṁ albaṁ svalbaṁ munnĕllin kadir tannāṭṭe (karppūra)