കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി
കുരവയിടും വായാടി കളമെഴുതും കല്യാണി
ആരു തന്നെടി ശിങ്കാരി പൂത്താലി
പത്തുമണിയോടെ മുത്തുമണി പോലെ
മൊട്ടുചിരി പോലെ മൊട്ടുവിരിയൂലേ
കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ
(കരിവളയോ)
പഞ്ചാരവാക്കാലേ കൊതിനുണയും നീയും
നിന്നാണേ എന്നാണേ മതിമതി അഴകിയ നാണം
മിണ്ടാതെ മിണ്ടാതെ നുണപറയും നീയും
കൊഞ്ചാതെ കൊഞ്ചുന്നോ കലപില അരമണിയാറ്റേ
ആടി മഴ പാടുന്നേ ചേലഞൊറിയാടുന്നേ (2)
കള്ളമിഴി വാടാതെ കനക കുളിരേ കണിമലരേ
(കരിവളയോ)
കൊല്ലാതെ നോക്കാതേ മുനയെറിയും നീയും
കണ്ണാടി നോക്കാതെ കരിമഷിയെഴുതിയ കണ്ണേ
കുന്നായ കുന്നോളം മണമെറിയും നീ
കണ്ടാലും മിണ്ടാതെ കുറുനിര തഴുകിയൊരാറ്റേ
ആടിമഴ പാടുന്നേ നീലമുകിലാടുന്നേ (2)
കള്ളമിഴി വാടാതെ കനക കുളിരേ കണിമലരേ
(കരിവളയോ)