Karivala vikkana

കരിവള വിക്കണ
Year
Language

കരിവള വിക്കണ പെട്ടിക്കാരാ
കടം തരാമോ കുപ്പിവള
കണ്മഷി വേണം കമ്മല് വേണം
കറുത്ത ചീപ്പിന് വിലയെന്ത് (കരിവള)

മനസ്സിലിത്തിരി മധുവുണ്ട്
മധുരപ്പനിയുണ്ട്
കാതിലെപ്പോഴും പാട്ടുണ്ട്
കാണാന്‍ കൊതിയുണ്ട് (മനസ്സില്‍)
ഓ ...(കരിവള)

കടമിഴിയില്‍ സ്വപ്നവുമായി ...
കടമിഴിയില്‍ സ്വപ്നവുമായ് ഞാന്‍
കാത്തു കാത്തു കഴിക്കുമ്പോള്‍
ഞാനോര്‍ത്തു രാവു രസിക്കുമ്പോള്‍ (കടമിഴി‍)

ഇടയ്ക്ക് കിള്ളിയുണര്‍ത്താനെത്തും
മിടുക്കനല്ലേ നീ (ഇടയ്ക്ക്)
കുസൃതിക്കുടുക്കയല്ലേ നീ
(കരിവള)

കാനേത്തിനു കൊണ്ടുവരേണം
കനകം പൂശിയ കുപ്പിവള (കാനേത്തിനു)
മിഴിനീര്‍മണിമുത്ത് പതിച്ചൊരു
മാണിക്യ കുപ്പിവള - ഹോയ് (മിഴിനീര്‍)
കര്‍പ്പൂരക്കിനാക്കളുതിരും
കുളിരോലും പവിഴവള (കര്‍പ്പൂര)
മഴവില്ലുകള്‍ ചായം ചേര്‍ക്കും
അഴകിന്റെ ചില്ലുവള (മഴവില്ല്)
അഴകോലും ചിപ്പിവള...

karivaḽa vikkaṇa pĕṭṭikkārā
kaḍaṁ tarāmo kuppivaḽa
kaṇmaṣi veṇaṁ kammal veṇaṁ
kaṟutta sīppin vilayĕnt (karivaḽa)

manassilittiri madhuvuṇḍ
madhurappaniyuṇḍ
kādilĕppoḻuṁ pāṭṭuṇḍ
kāṇān kŏdiyuṇḍ (manassil)
o ...(karivaḽa)

kaḍamiḻiyil svapnavumāyi ...
kaḍamiḻiyil svapnavumāy ñān
kāttu kāttu kaḻikkumboḽ
ñānorttu rāvu rasikkumboḽ (kaḍamiḻi)

iḍaykk kiḽḽiyuṇarttānĕttuṁ
miḍukkanalle nī (iḍaykk)
kusṛtikkuḍukkayalle nī
(karivaḽa)

kānettinu kŏṇḍuvareṇaṁ
kanagaṁ pūśiya kuppivaḽa (kānettinu)
miḻinīrmaṇimutt padiccŏru
māṇikya kuppivaḽa - hoy (miḻinīr)
karppūrakkinākkaḽudiruṁ
kuḽiroluṁ paviḻavaḽa (karppūra)
maḻavillugaḽ sāyaṁ serkkuṁ
aḻaginṟĕ silluvaḽa (maḻavill)
aḻagoluṁ sippivaḽa...