Karimilikkuruviye

കരിമിഴിക്കുരുവിയെ
Year
Language

കരിമിഴിക്കുരുവിയെ കണ്ടീലാ.. നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ..
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ..
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ..
മായക്കൈകൊട്ടും മേളവും കേട്ടീലാ ..

ആനച്ചന്തം പൊന്നാമ്പൽ ചമയം.. നിൻ
നാണച്ചിമിഴിൽ കണ്ടീലാ..
കാണാക്കടവിൽ പൊന്നൂഞ്ഞാല്‍പ്പടിയിൽ
നിന്നോണച്ചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തുനിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീല്ലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ..

ഈറൻ മാറും എൻ മാറിൽ മിന്നും
ഈ മാറാമറുകിൽ തൊട്ടീലാ..
നീലക്കണ്ണിൽ നീ നിത്യംവെയ്ക്കും
ഈ എണ്ണത്തിരിയായ് മിന്നീലാ..
മുടിച്ചുരുൾച്ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ.. മാറോടു ചേർത്തീലാ..
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ ..

karimiḻikkuruviyĕ kaṇḍīlā.. nin
sirimaṇi silambŏli keṭṭīlā..
nī paṇḍeyĕnnoḍŏnnuṁ miṇḍīlā..
kāvil vannīlā rāppūraṁ kaṇḍīlā..
māyakkaigŏṭṭuṁ meḽavuṁ keṭṭīlā ..

ānaccandaṁ pŏnnāmbal samayaṁ.. nin
nāṇaccimiḻil kaṇḍīlā..
kāṇākkaḍavil pŏnnūññālppaḍiyil
ninnoṇaccinduṁ keṭṭīlā
kaḽappurakkolāyil nī kāttuninnīlā
maṟakkuḍakkoṇil mĕllĕ nīyŏḽiccīlā
pāṭṭŏnnuṁ pāḍīllā pālttuḽḽi pĕydīlā
nī paṇḍeyĕnnoḍŏnnuṁ miṇḍīlā..

īṟan māṟuṁ ĕn māṟil minnuṁ
ī māṟāmaṟugil tŏṭṭīlā..
nīlakkaṇṇil nī nityaṁvĕykkuṁ
ī ĕṇṇattiriyāy minnīlā..
muḍiccuruḽccūḍinuḽḽil nīyŏḽiccīlā
maḻattaḻappāya nīrtti nī viḽiccīlā
māmuṇṇān vannīlā.. māṟoḍu serttīlā..
nī paṇḍeyĕnnoḍŏnnuṁ miṇḍīlā ..