Karimbuneerolugunna

കരിമ്പുനീരൊഴുകുന്ന
Work
Year
Language

ലാ..ലാ...ലാ.....
കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...
കളഭം തളിച്ചു നിന്നില്‍ കൌസ്തുഭം ചാര്‍ത്തിയും
പുളകങ്ങളണിയിക്കും പുഷ്പവതി...പുഷ്പവതി....പുഷ്പവതി....
കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...

ആ..ആ...ആ...
കരകള്‍ക്കു മുത്തുവാരിക്കൊടുക്കുമീ പുഴയിലെ
തിരകള്‍ക്കു പ്രണയത്തിന്‍ പരവേശം...
കടിഞ്ഞൂല്‍ സ്പര്‍ശനത്താല്‍ തുടുക്കുമെന്‍ സഖിയുടെ...
കടിഞ്ഞൂല്‍ സ്പര്‍ശനത്താല്‍ തുടുക്കുമെന്‍ സഖിയുടെ
കടമിഴിക്കോണിലിപ്പോള്‍ ശൃംഗാരം...

കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...

ആ..ആ...ആ...
കല്പകത്തളിരാല്‍ പച്ചോലക്കുട ചൂടും കുട്ടനാടന്‍ഗ്രാമത്തിന്‍ പ്രിയദര്‍ശിനി...
ആതിരാരാവിന്റെ സ്വര്‍ഗ്ഗശുദ്ധി....ആതിരാരാവിന്റെ സ്വര്‍ഗ്ഗശുദ്ധി അതു
നിന്നില്‍ നിന്നേറ്റുവാങ്ങാനാവേശം..... നിന്നില്‍ നിന്നേറ്റുവാങ്ങാനാവേശം.....

കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...
കളഭം തളിച്ചു നിന്നില്‍ കൌസ്തുഭം ചാര്‍ത്തിയും
പുളകങ്ങളണിയിക്കും പുഷ്പവതി...പുഷ്പവതി....പുഷ്പവതി....

lā..lā...lā.....
karimbunīrŏḻugunna pambānadi ĕnṟĕ kāminiyĕppol lajjāvadi...
kaḽabhaṁ taḽiccu ninnil kaൌstubhaṁ sārttiyuṁ
puḽagaṅṅaḽaṇiyikkuṁ puṣpavadi...puṣpavadi....puṣpavadi....
karimbunīrŏḻugunna pambānadi ĕnṟĕ kāminiyĕppol lajjāvadi...

ā..ā...ā...
karagaḽkku muttuvārikkŏḍukkumī puḻayilĕ
tiragaḽkku praṇayattin paraveśaṁ...
kaḍiññūl sparśanattāl tuḍukkumĕn sakhiyuḍĕ...
kaḍiññūl sparśanattāl tuḍukkumĕn sakhiyuḍĕ
kaḍamiḻikkoṇilippoḽ śṛṁgāraṁ...

karimbunīrŏḻugunna pambānadi ĕnṟĕ kāminiyĕppol lajjāvadi...

ā..ā...ā...
kalbagattaḽirāl paccolakkuḍa sūḍuṁ kuṭṭanāḍangrāmattin priyadarśini...
ādirārāvinṟĕ svarggaśuddhi....ādirārāvinṟĕ svarggaśuddhi adu
ninnil ninneṭruvāṅṅānāveśaṁ..... ninnil ninneṭruvāṅṅānāveśaṁ.....

karimbunīrŏḻugunna pambānadi ĕnṟĕ kāminiyĕppol lajjāvadi...
kaḽabhaṁ taḽiccu ninnil kaൌstubhaṁ sārttiyuṁ
puḽagaṅṅaḽaṇiyikkuṁ puṣpavadi...puṣpavadi....puṣpavadi....