Karimbo kaniyo

കരിമ്പോ കനിയോ
Work
Year
Language

കരിമ്പോ കനിയോ നിന്‍ ദേഹം
അമൃതോ തേനോ നിന്നധരം
തൊട്ടാല്‍ അറിയാം
മുകര്‍ന്നാല്‍ അറിയാം
മുള്ളോ മലരോ നിന്‍ കണ്ണില്‍
കുളിരോ ചൂടോ നിന്‍ കൈയില്‍
അടുത്താല്‍ അറിയാം
പുണര്‍ന്നാല്‍ അറിയാം ...
(കരിമ്പോ കനിയോ....)

മധുരം നിറയും കുടമാണോ
മാറില്‍ ഇളകും കിളിയാണോ
കുടമായാലും കിളിയായാലും
നിൻ‌ വിരലിന്‍ തഴുകലുകള്‍
അറിയാനാണല്ലോ
നീരണി മുകുളം
വിരിഞ്ഞിടും സമയം
(കരിമ്പോ കനിയോ....)

പനിനീരുതിരും ദളമേതോ
പുളകം പൊതിയും നിധിയേതോ
ഒരു മോഹത്തിന്‍ അനുദാഹത്തില്‍
നിണമുറയും നിര്‍വൃതിയില്‍
കണിവെയ്ക്കാനല്ലോ..
മാദകസദനം
തുറന്നിടും സമയം....
(കരിമ്പോ കനിയോ....)

karimbo kaniyo nin dehaṁ
amṛto teno ninnadharaṁ
tŏṭṭāl aṟiyāṁ
mugarnnāl aṟiyāṁ
muḽḽo malaro nin kaṇṇil
kuḽiro sūḍo nin kaiyil
aḍuttāl aṟiyāṁ
puṇarnnāl aṟiyāṁ ...
(karimbo kaniyo....)

madhuraṁ niṟayuṁ kuḍamāṇo
māṟil iḽaguṁ kiḽiyāṇo
kuḍamāyāluṁ kiḽiyāyāluṁ
nin‌ viralin daḻugalugaḽ
aṟiyānāṇallo
nīraṇi muguḽaṁ
viriññiḍuṁ samayaṁ
(karimbo kaniyo....)

paninīrudiruṁ daḽamedo
puḽagaṁ pŏdiyuṁ nidhiyedo
ŏru mohattin anudāhattil
niṇamuṟayuṁ nirvṛtiyil
kaṇivĕykkānallo..
mādagasadanaṁ
tuṟanniḍuṁ samayaṁ....
(karimbo kaniyo....)