കരിമ്പിൻ പൂവിനക്കരെ അക്കരെ കനകം വിളയും പൂങ്കണ്ടം
കതിരോലക്കൈയ്യാൽ കുളിരെല്ലാം കൊയ്യും കൽക്കണ്ട തേൻകണ്ടം
(കരിമ്പിൻ...)
അക്കം പക്കം വെക്കടിയേ കുറുമാലിക്കിളിയേ
വെക്കം വെക്കം കെട്ടടിയേ തിരുമാലിക്കിളിയേ
നീലക്കരിമ്പിൻ നീരൂറും ചുണ്ടിൽ
നീയൊരുക്കും തേനൊലിക്കും നാടൻ ശീൽ
അയ്യയ്യോ അയ്യയ്യോ താളം പോരല്ലോ
ഓഹോഹോ...
(കരിമ്പിൻ...)
തിത്തിത്താര താഴ്വരകൾ വെട്ടിയരിയിനെടാ
ഓലക്കാലും പൂവുകളും ചീകിയെടുക്കിനെടാ
ചോലത്തണലിൽ പഞ്ചാരച്ചുണ്ടിൽ
ചോപ്പെറിഞ്ഞും മൂക്കെറിഞ്ഞും കൂടാതെ
പൊന്നളിയാ പോരളിയാ നേരം പോരളിയാ
ഓഹോഹോ..
(കരിമ്പിൻ...)