Karayoo nee karayoo

കരയൂ നീ കരയൂ
Year
Language

കരയൂ നീ കരയൂ....ഹൃദയം പൊട്ടി കരയൂ...
ആരും കാണാതെ കേള്‍ക്കാതൊരിടത്ത്...
തനിയെ ഇരുന്നു കരയൂ.....നീ
തനിയെ ഇരുന്നു കരയൂ....
കരയൂ നീ കരയൂ....

വിധിയുടെ അനുവാദമില്ലാതെ എന്തിനു
വിരല്‍തൊട്ടുണര്‍ത്തി നീ രാഗങ്ങളെ...
(വിധിയുടെ......)
തകരും തന്ത്രിയില്‍ ഒഴുകാനോ..
പറയൂ പറയൂ ഗായകാ...

കരയൂ നീ കരയൂ....

കഥയുടെ അവസാനമറിയാതെ എന്തിനു
കതിരിട്ടു നിര്‍ത്തി നീ മോഹങ്ങളെ....
(കഥയുടെ.....)
വെറുതെ വെറുതെ കൊഴിയാനോ...
പറയൂ പറയൂ കാമുകാ...

കരയൂ നീ കരയൂ....ഹൃദയം പൊട്ടി കരയൂ...
ആരും കാണാതെ കേള്‍ക്കാതൊരിടത്ത്..
തനിയെ ഇരുന്നു കരയൂ.....നീ
തനിയെ ഇരുന്നു കരയൂ....

karayū nī karayū....hṛdayaṁ pŏṭṭi karayū...
āruṁ kāṇādĕ keḽkkādŏriḍatt...
taniyĕ irunnu karayū.....nī
taniyĕ irunnu karayū....
karayū nī karayū....

vidhiyuḍĕ anuvādamillādĕ ĕndinu
viraldŏṭṭuṇartti nī rāgaṅṅaḽĕ...
(vidhiyuḍĕ......)
tagaruṁ tandriyil ŏḻugāno..
paṟayū paṟayū gāyagā...

karayū nī karayū....

kathayuḍĕ avasānamaṟiyādĕ ĕndinu
kadiriṭṭu nirtti nī mohaṅṅaḽĕ....
(kathayuḍĕ.....)
vĕṟudĕ vĕṟudĕ kŏḻiyāno...
paṟayū paṟayū kāmugā...

karayū nī karayū....hṛdayaṁ pŏṭṭi karayū...
āruṁ kāṇādĕ keḽkkādŏriḍatt..
taniyĕ irunnu karayū.....nī
taniyĕ irunnu karayū....