കരയൂ കരയൂ ഹൃദയമേ
പൊട്ടിക്കരയൂ ഭഗ്നഹൃദയമേ
തപ്തബാഷ്പതടാകക്കരയില്‍
തപോവനം തീര്‍ക്കൂ ഏകാന്ത
തപോവനം തീര്‍ക്കൂ
ആത്മാവില്‍ അഷ്ടമംഗല്യപ്പൂപ്പാലികയില്‍
ആരാധിക്കും സ്വര്‍ണ്ണവിഗ്രഹം
ദാനം നല്‍കീ മറ്റൊരാള്‍ക്കു നീ
ദാനം നല്‍കീ
അപരാജിതയോ പരാജിതയോ
അന്യയായ് നീ
നിന്‍പ്രേമഭവനത്തില്‍ അന്യയായ് നീ