Karayanda magale

കരയണ്ട മകളേ
Year
Language

കരയേണ്ട മകളേ കരയേണ്ട നീ
കണ്ണുനീരിന്ന് ചൊരിയെണ്ട
പെണ്ണായി മണ്ണില്‍ വന്നാലോ
പിന്നെ കരയേണ്ട കാലം വരുമല്ലോ

ചിരിക്കാന്‍ പിറന്നവന്‍ പുരുഷന്‍
കരയാന്‍ പിറന്നവന്‍ സ്ത്രീയും
പിഴയൊന്നിനിരയാക്കി
അഴലിന്റെ കരുവാക്കി
മിഴിനീരിലെറിയുന്നവളെ
അവന്‍ ചെയ്യും തെറ്റിന്റെ ഭാരം
ചുമക്കുവാനബല തന്‍ ജന്മം

മറ്റൊരു കൂടവന്‍ പൂകി
ജീവിതമഭിനയമാക്കി
പിന്നെയും കാണുമ്പോള്‍
നൊമ്പരമേറുമ്പോള്‍
കേഴുകയാണു ഞാന്‍ മൂകം
അവനിയിലെന്നും പെണ്ണിന്‍
അനുഭവമിതുതന്നെയല്ലോ

karayeṇḍa magaḽe karayeṇḍa nī
kaṇṇunīrinn sŏriyĕṇḍa
pĕṇṇāyi maṇṇil vannālo
pinnĕ karayeṇḍa kālaṁ varumallo

sirikkān piṟannavan puruṣan
karayān piṟannavan strīyuṁ
piḻayŏnninirayākki
aḻalinṟĕ karuvākki
miḻinīrilĕṟiyunnavaḽĕ
avan sĕyyuṁ tĕṭrinṟĕ bhāraṁ
sumakkuvānabala tan janmaṁ

maṭrŏru kūḍavan pūgi
jīvidamabhinayamākki
pinnĕyuṁ kāṇumboḽ
nŏmbarameṟumboḽ
keḻugayāṇu ñān mūgaṁ
avaniyilĕnnuṁ pĕṇṇin
anubhavamidudannĕyallo