കരയാനോ മിഴി നീരില്‍ തുഴയാനോ ജീവിതം (2)
ഇവിടെന്നും വേതാളങ്ങള്‍ക്കണിയാനോ സ്ത്രീ ജന്മം
അണിയാനോ സ്ത്രീ ജന്മം
(കരയാനോ)
സത്യമെന്ന രത്നമേ എവിടെയാണ് നീ (2)
മൂടിടുന്നു നിന്‍ മുഖം കനകം കൊണ്ട് മാനവന്‍ (2)
കളങ്കം പുരളും നിയമം എന്നും ഇവിടെ വാഴുമ്പോള്‍
(കരയാനോ)
കാഴ്ച പോയ ലോകമേ ചിരിയില്‍ മുങ്ങി നീയും (2)
ഒഴുകിടുന്നു കാലവും തമസ്സില്‍ മുങ്ങും ഭൂമിയില്‍ (2)
ഉരുകിയുരുകും ചേതനകള്‍ അഭയം തേടുമ്പോള്‍
(കരയാനോ)