Karalin vaadilil

കരളിന്‍ വാതിലില്‍
Work
Year
Language

കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും
കാവ്യദേവകുമാരി
കണ്ണില്‍ നാണക്കതിരുകള്‍ ചൂടി
കടന്നിരിക്കൂ നീ

വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍
വിടര്‍ന്നുഞാനറിയാതെ
പാതിതകര്‍ന്നൊരു വീണാ തന്ത്രികള്‍
പാടിഞാനറിയാതെ

എന്നാത്മാവിന്‍ നന്ദനവനിയില്‍
നീയാം വര്‍ണ്ണവസന്തം
ആ....
മോഹത്തളിരുകള്‍ നുള്ളിവിടര്‍ത്തി
മോഹനനര്‍ത്തനമാടി

കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും
കാവ്യദേവകുമാരി
കണ്ണില്‍ നാണക്കതിരുകള്‍ ചൂടി
കടന്നിരിക്കൂ നീ

നിഴലുകള്‍ തേങ്ങിയൊരെന്‍ ശ്രീകോവിലില്‍
നീലവിളക്കു തെളിഞ്ഞു
പൂജാമുറിയില്‍ പുഷ്പാഞ്ജലികള്‍
പുളകം വാരിയെറിഞ്ഞു

വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍
വിടര്‍ന്നുഞാനറിയാതെ
പാതിതകര്‍ന്നൊരു വീണാ തന്ത്രികള്‍
പാടിഞാനറിയാതെ

karaḽin vādilil muṭṭiviḽikkuṁ
kāvyadevagumāri
kaṇṇil nāṇakkadirugaḽ sūḍi
kaḍannirikkū nī

vīṇugiḍanna kināvin mŏṭṭugaḽ
viḍarnnuñānaṟiyādĕ
pādidagarnnŏru vīṇā tandrigaḽ
pāḍiñānaṟiyādĕ

ĕnnātmāvin nandanavaniyil
nīyāṁ varṇṇavasandaṁ
ā....
mohattaḽirugaḽ nuḽḽiviḍartti
mohananarttanamāḍi

karaḽin vādilil muṭṭiviḽikkuṁ
kāvyadevagumāri
kaṇṇil nāṇakkadirugaḽ sūḍi
kaḍannirikkū nī

niḻalugaḽ teṅṅiyŏrĕn śrīgovilil
nīlaviḽakku tĕḽiññu
pūjāmuṟiyil puṣpāñjaligaḽ
puḽagaṁ vāriyĕṟiññu

vīṇugiḍanna kināvin mŏṭṭugaḽ
viḍarnnuñānaṟiyādĕ
pādidagarnnŏru vīṇā tandrigaḽ
pāḍiñānaṟiyādĕ