Karagaanaakkadal

കരകാണാക്കടല്‍
Year
Language

കരകാണാക്കടൽ തേടുന്നു നാടാകെ പുഴയൊരുത്തി
ജീവിത സാഗരത്തിൻ മടിയിൽ ലയിക്കാനായ്‌
അഴലായ്‌ ഉഴലുന്നു ഞാൻ

ചിലപ്പോൾ ചിലരൊക്കെ പറയും
ഈ പുഴയും ഞാനും നന്നെന്ന്
മലവെള്ളം വന്നു കരകവിയുമ്പോൾ
ശപിക്കും ഞങ്ങളെയൊരുപോലെ
മനുഷ്യാ, നീയാരോ ?
(കരകാണാകടൽ.....)

അകാലസമയെ പുഴ വറ്റീടാം
അപാരസാഗരം കാണാതെ
വിധിയുടെ വീഥിയിൽ ഒഴുകും ഞങ്ങടെ
ജനനവും മരണവും അനിശ്ചിതം
പ്രകൃതീ, നീയാരോ?
(കരകാണാക്കടൽ....)

karagāṇākkaḍal teḍunnu nāḍāgĕ puḻayŏrutti
jīvida sāgarattin maḍiyil layikkānāy‌
aḻalāy‌ uḻalunnu ñān

silappoḽ silarŏkkĕ paṟayuṁ
ī puḻayuṁ ñānuṁ nannĕnn
malavĕḽḽaṁ vannu karagaviyumboḽ
śabikkuṁ ñaṅṅaḽĕyŏrubolĕ
manuṣyā, nīyāro ?
(karagāṇāgaḍal.....)

agālasamayĕ puḻa vaṭrīḍāṁ
abārasāgaraṁ kāṇādĕ
vidhiyuḍĕ vīthiyil ŏḻuguṁ ñaṅṅaḍĕ
jananavuṁ maraṇavuṁ aniścidaṁ
prakṛtī, nīyāro?
(karagāṇākkaḍal....)