Kanyanyaikku

കഞ്ഞിക്കു
Work
Year
Language

കഞ്ഞിക്കു കരയും കുഞ്ഞേ
പഞ്ഞം നാട്ടിലൊഴിഞ്ഞില്ല കുഞ്ഞേ...
(കഞ്ഞിക്കു..)

ഇന്നത്തെ നിന്റെ വിലാപം.. കുഞ്ഞേ
നാളത്തെ നാടിന്റെ നാദം..
അന്നത്തെ നിന്റെ വിവാഹം.. കുഞ്ഞേ
മണ്ണിന്റെ സൌഭാഗ്യ ഗീതം...
(കഞ്ഞിക്കു...)

ഒന്നിച്ചു വാഴേണ്ട നിങ്ങള്‍ തമ്മില്‍
ഭിന്നിച്ചു വേര്‍പിരിയാതെ..
നാളത്തെ ലോകം തഴയ്ക്കാനുള്ള
നാളങ്ങളല്ലയോ നിങ്ങള്‍...
(കഞ്ഞിക്കു..)

മേന്മയും താഴ്മയുമുണ്ടോ
ജന്മം ഏകിടും ഈശനും കുഞ്ഞേ
നന്മകള്‍ ചെയ്യേണ്ട കൈയ്യാലീ
തിന്മകള്‍ എന്തിനു കുഞ്ഞേ...
(കഞ്ഞിക്കു...)

kaññikku karayuṁ kuññe
paññaṁ nāṭṭilŏḻiññilla kuññe...
(kaññikku..)

innattĕ ninṟĕ vilābaṁ.. kuññe
nāḽattĕ nāḍinṟĕ nādaṁ..
annattĕ ninṟĕ vivāhaṁ.. kuññe
maṇṇinṟĕ saൌbhāgya gīdaṁ...
(kaññikku...)

ŏnniccu vāḻeṇḍa niṅṅaḽ tammil
bhinniccu verbiriyādĕ..
nāḽattĕ logaṁ taḻaykkānuḽḽa
nāḽaṅṅaḽallayo niṅṅaḽ...
(kaññikku..)

menmayuṁ tāḻmayumuṇḍo
janmaṁ egiḍuṁ īśanuṁ kuññe
nanmagaḽ sĕyyeṇḍa kaiyyālī
tinmagaḽ ĕndinu kuññe...
(kaññikku...)