രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടി
ചന്ദ്രോദയം പുഷ്പമാലനീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികള്‍ അലയടിച്ചുയര്‍ന്നൂ
രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
ചാമരമേഘങ്ങള് ചാഞ്ചാടി നടന്നു
സന്ദേശകാവ്യത്തിന് പൂവിളിയുയര്ന്നൂ
മാനത്തെ പൊന്നോണം മനസ്സില്‍ വന്നെങ്കില്‍
നമ്മളാ താരങ്ങളായ് മാറിയെങ്കില്‍
രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
സന്ധ്യതന്നുദ്യാനം പൂവാരിയെറിഞ്ഞു
സിന്ദൂരരേഖകളവ കോര്‍ത്തു നടന്നു
മാനത്തെക്കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍
രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടി
ചന്ദ്രോദയം പുഷ്പമാലനീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികള്‍ അലയടിച്ചുയര്‍ന്നൂ
രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി