Kanyaagumaariyum kaasmeerum

കന്യാകുമാരിയും കാശ്‌മീരും
Work
Year
Language

കന്യാകുമാരിയും കാശ്‌മീരും
ഇന്ത്യന്‍ പൗരന്നൊരുപോലെ
ഹിന്ദുവും ക്രിസ്‌ത്യാനിയും ഇസ്ലാമും
ഇന്ത്യന്‍ പൗരന്നൊരുപോലെ
(കന്യാകുമാരിയും......)

ഒരു പുഷ്പം റഷ്യയില്‍ വിടര്‍ന്നാല്‍
ഒരു പുഷ്പം വിയറ്റ്നാമില്‍ കൊഴിഞ്ഞാല്‍
അവ ഞങ്ങളിലും വിടരുന്നു കൊഴിയുന്നു
ഞങ്ങളിലാ സൗരഭ്യമലിയുന്നു
ഞങ്ങളിലും വിടരുന്നു കൊഴിയുന്നു
ഞങ്ങളിലാ സൗരഭ്യമലിയുന്നു
മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍
മാനവസ്നേഹത്തിന്‍ നാട്ടുകാര്‍
(മാ നിഷാദ പാടിയ.....)

കന്യാകുമാരിയും കാശ്‌മീരും
ഇന്ത്യന്‍ പൗരന്നൊരുപോലെ
ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും
ഇന്ത്യന്‍ പൗരന്നൊരുപോലെ

ഒരു പുഷ്പം ഇസ്രേയില്‍ തുടിച്ചാല്‍
ഒരു ശബ്ദം അറേബ്യയില്‍ ജ്വലിച്ചാല്‍
അവ ഞങ്ങളിലും തുടിക്കുന്നു ജ്വലിക്കുന്നു
ഞങ്ങളിലെ സിംഹങ്ങള്‍ ഉണരുന്നു
മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍
മാനവസ്നേഹത്തിന്‍ നാട്ടുകാര്‍

കന്യാകുമാരിയും കാശ്‌മീരും
ഇന്ത്യന്‍ പൌരന്നൊരുപോലെ
ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും
ഇന്ത്യന്‍ പൗരന്നൊരുപോലെ

kanyāgumāriyuṁ kāś‌mīruṁ
indyan paurannŏrubolĕ
hinduvuṁ kris‌tyāniyuṁ islāmuṁ
indyan paurannŏrubolĕ
(kanyāgumāriyuṁ......)

ŏru puṣpaṁ ṟaṣyayil viḍarnnāl
ŏru puṣpaṁ viyaṭrnāmil kŏḻiññāl
ava ñaṅṅaḽiluṁ viḍarunnu kŏḻiyunnu
ñaṅṅaḽilā saurabhyamaliyunnu
ñaṅṅaḽiluṁ viḍarunnu kŏḻiyunnu
ñaṅṅaḽilā saurabhyamaliyunnu
mā niṣāda pāḍiya pāṭṭugār ñaṅṅaḽ
mānavasnehattin nāṭṭugār
(mā niṣāda pāḍiya.....)

kanyāgumāriyuṁ kāś‌mīruṁ
indyan paurannŏrubolĕ
hinduvuṁ kristyāniyuṁ islāmuṁ
indyan paurannŏrubolĕ

ŏru puṣpaṁ isreyil tuḍiccāl
ŏru śabdaṁ aṟebyayil jvaliccāl
ava ñaṅṅaḽiluṁ tuḍikkunnu jvalikkunnu
ñaṅṅaḽilĕ siṁhaṅṅaḽ uṇarunnu
mā niṣāda pāḍiya pāṭṭugār ñaṅṅaḽ
mānavasnehattin nāṭṭugār

kanyāgumāriyuṁ kāś‌mīruṁ
indyan paൌrannŏrubolĕ
hinduvuṁ kristyāniyuṁ islāmuṁ
indyan paurannŏrubolĕ