Kanva kanyage

കണ്വ കന്യകേ
Year
Language

കണ്വകന്യകേ വനജ്യോത്സ്നയായ്
സങ്കല്‍പ്പത്തില്‍ കര്‍ണ്ണികാരത്തേ
ചുറ്റിപ്പടര്‍ന്നു നീ ഏറുമ്പോള്‍
മന്മഥ കഥാരസം നുകരും ദുഷ്യന്തനായ്
മന്മനം മാനിന്‍ പിന്‍പേ
തേര്‍തെളിപ്പീലാ വീണ്ടും

നീരവവനകുളിര്‍ മാലിനീ നദിയില്‍ നീ
നീരാട്ടുകഴിഞ്ഞെത്തും നേരത്തു സഖിമാര്‍നിന്‍
വളര്‍ യൌവ്വനം മരവുരിയാല്‍ മറയ്ക്കുമ്പോള്‍
വലയുന്നല്ലോ മാരശരമേല്‍ക്കയാല്‍ ഞാനും

ചന്ദന മൃദുവല്ലി ശയ്യയില്‍ സുശീതള
മന്ദമാരുതനേറ്റു നീ മരുവുമ്പോള്‍ ചാരേ
സാദരമാരായുന്നു തോഴി
താമരപത്ര താലത്താല്‍ വീശുന്നതു മേനിയില്‍ ഏല്‍ക്കുന്നുവോ?.......

വീശുന്നതുണ്ടോ പ്രിയമാനസേ നീയന്യഥാല്‍
വീണവാദനം തോല്‍ക്കും നാദബിന്ദു ഞാന്‍ കേള്‍ക്കേ
ചക്രവാകമേ രാത്രി വന്നണയുമ്പോള്‍
പിരിഞ്ഞുഗ്രമാം വിരഹത്തിന്‍ ചുടു കണ്ണൂനീര്‍ തൂവീ
ഉഗ്രമാം വിരഹത്തിന്‍ ചുടുകണ്ണുനീര്‍ തൂവി....

kaṇvaganyage vanajyotsnayāy
saṅgalppattil karṇṇigāratte
suṭrippaḍarnnu nī eṟumboḽ
manmatha kathārasaṁ nugaruṁ duṣyandanāy
manmanaṁ mānin pinpe
terdĕḽippīlā vīṇḍuṁ

nīravavanaguḽir mālinī nadiyil nī
nīrāṭṭugaḻiññĕttuṁ nerattu sakhimārnin
vaḽar yaൌvvanaṁ maravuriyāl maṟaykkumboḽ
valayunnallo māraśaramelkkayāl ñānuṁ

sandana mṛduvalli śayyayil suśīdaḽa
mandamārudaneṭru nī maruvumboḽ sāre
sādaramārāyunnu toḻi
tāmarabatra tālattāl vīśunnadu meniyil elkkunnuvo?.......

vīśunnaduṇḍo priyamānase nīyanyathāl
vīṇavādanaṁ tolkkuṁ nādabindu ñān keḽkke
sakravāgame rātri vannaṇayumboḽ
piriññugramāṁ virahattin suḍu kaṇṇūnīr tūvī
ugramāṁ virahattin suḍugaṇṇunīr tūvi....