Kannuneer tennale evideyaa poomaanam [ambili tumbi]

കണ്ണുനീർ തെന്നലേ എവിടെയാ പൂമാനം [അമ്പിളി തുമ്പി]
Year
Language

അമ്പിളിത്തുമ്പി ആകാശത്തുമ്പി
അപ്പൂപ്പന്‍ താടിയായ് പൂമാനത്തെത്തിയ
മുത്തശ്ശനെക്കണ്ടു പോരാമോ

കണ്ണുനീര്‍ തെന്നലേ എവിടെയാ പൂമനം?
കളിനിലാത്തിങ്കളേ എവിടെയാ മാനസം
കാരുണ്യപ്പാല്‍ക്കടല്‍ത്തീരത്തു കണ്ടോ
താലോലം പാടിയലിയുന്ന ഹൃദയം
കിളികളേ കേട്ടുവോ തേങ്ങുമാ നൊമ്പരം

പൊന്നുകൊണ്ടൊരു മേട് അതില്‍ മഞ്ഞുകൊണ്ടൊരു വീട്
മൂവന്തിവിളക്കു കൊളുത്താന്‍ അമ്മാനത്തപ്പൂപ്പന്‍
നീരാടാന്‍ പൂങ്കടവ് ചിറ്റാടത്തോണി
കളിയാടാനക്കിളിയിക്കിളി മുക്കിളിനാക്കിളി
തേന്‍ കിളിമൊഴികള്‍

നാലകത്തൊരു മുല്ല അതിലിത്തിരിമുല്ലപ്പൂവ്
പൂവിറുക്കാന്‍ പോരുന്നോ കരുമാടിക്കൂട്ടരേ
തത്തമ്മക്കളമൊഴിയില്‍ തിരുനാമച്ചിന്ത്
മച്ചിന്മേല്‍ മൂത്തോര്‍ വാക്കും മുതുനെല്ലിക്കേം
തിരുമുടിയഴകും

അമ്പിളിത്തുമ്പി ആകാശത്തുമ്പി
അപ്പൂപ്പന്‍ താടിയായ് പൂമാനത്തെത്തിയ
മുത്തശ്ശനെക്കണ്ടു പോരാമോ

ambiḽittumbi āgāśattumbi
appūppan dāḍiyāy pūmānattĕttiya
muttaśśanĕkkaṇḍu porāmo

kaṇṇunīr tĕnnale ĕviḍĕyā pūmanaṁ?
kaḽinilāttiṅgaḽe ĕviḍĕyā mānasaṁ
kāruṇyappālkkaḍalttīrattu kaṇḍo
tālolaṁ pāḍiyaliyunna hṛdayaṁ
kiḽigaḽe keṭṭuvo teṅṅumā nŏmbaraṁ

pŏnnugŏṇḍŏru meṭ adil maññugŏṇḍŏru vīṭ
mūvandiviḽakku kŏḽuttān ammānattappūppan
nīrāḍān pūṅgaḍav siṭrāḍattoṇi
kaḽiyāḍānakkiḽiyikkiḽi mukkiḽinākkiḽi
ten kiḽimŏḻigaḽ

nālagattŏru mulla adilittirimullappūv
pūviṟukkān porunno karumāḍikkūṭṭare
tattammakkaḽamŏḻiyil tirunāmaccint
maccinmel mūttor vākkuṁ mudunĕllikkeṁ
tirumuḍiyaḻaguṁ

ambiḽittumbi āgāśattumbi
appūppan dāḍiyāy pūmānattĕttiya
muttaśśanĕkkaṇḍu porāmo