Kannuneer kadalidu

കണ്ണുനീര്‍ കടലിതു
Year
Language

കണ്ണുനീര്‍ കടലിത്‌ കടഞ്ഞെടുത്താല്‍
കാളകൂടമോ കനിയമൃതോ?

കാറ്റടിച്ചു കാറു പെയ്തു
ആറ്റക്കിളിയുടെ ഇണയെവിടെ?
സ്നേഹ തപസ്വിനി നീ എന്തു ചെയ്യും
തേങ്ങിക്കരയുകയല്ലാതെ?

കരിന്തിരി കത്തുമീ മണ്‍വിളക്കെന്തിനു
കാരാഗ്രഹത്തിലെറിഞ്ഞു?
എടുത്തു വളര്‍ത്തിയ കൈയിലെങ്ങിനെ
ഇരുമ്പു ചങ്ങലയിട്ടു നീ

കാലം കണ്ണീര്‍പ്പുഴയിലൊഴുക്കിയ
കടലാസ്സു തോണികള്‍ നമ്മള്‍
അക്കരയിക്കരെ ആരെയോ തേടി
അകലുകയല്ലോ മോഹങ്ങള്‍

കണ്ണുനീര്‍ കടലിത്‌ കടഞ്ഞെടുത്താല്‍
കാളകൂടമോ കനിയമൃതോ?

kaṇṇunīr kaḍalit‌ kaḍaññĕḍuttāl
kāḽagūḍamo kaniyamṛto?

kāṭraḍiccu kāṟu pĕydu
āṭrakkiḽiyuḍĕ iṇayĕviḍĕ?
sneha tabasvini nī ĕndu sĕyyuṁ
teṅṅikkarayugayallādĕ?

karindiri kattumī maṇviḽakkĕndinu
kārāgrahattilĕṟiññu?
ĕḍuttu vaḽarttiya kaiyilĕṅṅinĕ
irumbu saṅṅalayiṭṭu nī

kālaṁ kaṇṇīrppuḻayilŏḻukkiya
kaḍalāssu toṇigaḽ nammaḽ
akkarayikkarĕ ārĕyo teḍi
agalugayallo mohaṅṅaḽ

kaṇṇunīr kaḍalit‌ kaḍaññĕḍuttāl
kāḽagūḍamo kaniyamṛto?