Kannuneer kaattile

കണ്ണുനീര്‍ കാട്ടിലെ
Year
Language

കണ്ണുനീര്‍ക്കാട്ടിലെ കാഞ്ഞിരച്ചില്ലയില്‍
കരഞ്ഞിരിക്കും മൈനേ
കാര്‍ത്തികത്തിരുനാളില്‍ നിന്റെ
കമനന്‍ വന്നുചേരും

മലര്‍വാടും സ്വപ്നത്തിന്‍ മാലയുമായ് നീ
മരവുരിത്താളില്‍ മയങ്ങുമ്പോള്‍
ഒരുഗാനധാരപോല്‍ ചാരത്തുവന്നവന്‍
അറിയാതെ നിന്നെ പുണരും

കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോഴും
തളര്‍ന്നുപോകും കിളിയേ

ഇരുള്‍വീണൊരെന്‍ വഴിത്താരയിലെന്നിനി
ഇതള്‍ വിരിഞ്ഞാറ്റും വെളിച്ചം
ഒരുദു:ഖരാത്രിതന്‍ അന്ത്യം കുറിക്കുവാന്‍
ഒരുപകലെത്തുകയില്ലേ?

കണ്ണുനീര്‍ക്കാട്ടിലെ കാഞ്ഞിരച്ചില്ലയില്‍
കരഞ്ഞിരിക്കും മൈനേ
കാര്‍ത്തികത്തിരുനാളില്‍ നിന്റെ
കമനന്‍ വന്നുചേരും

kaṇṇunīrkkāṭṭilĕ kāññiraccillayil
karaññirikkuṁ maine
kārttigattirunāḽil ninṟĕ
kamanan vannuseruṁ

malarvāḍuṁ svapnattin mālayumāy nī
maravurittāḽil mayaṅṅumboḽ
ŏrugānadhārabol sārattuvannavan
aṟiyādĕ ninnĕ puṇaruṁ

kaṇṇunīrŏppuvān kayyuyarttumboḻuṁ
taḽarnnuboguṁ kiḽiye

iruḽvīṇŏrĕn vaḻittārayilĕnnini
idaḽ viriññāṭruṁ vĕḽiccaṁ
ŏrudu:kharātridan andyaṁ kuṟikkuvān
ŏrubagalĕttugayille?

kaṇṇunīrkkāṭṭilĕ kāññiraccillayil
karaññirikkuṁ maine
kārttigattirunāḽil ninṟĕ
kamanan vannuseruṁ