Kannu randum taamarappoo

കണ്ണു രണ്ടും താമരപ്പൂ
Year
Language

കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ. ആ .. ആ..
കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ

അന്തപ്പുരത്തിലെ ചന്ദനക്കട്ടിലില്‍
ആട്ടിയുറക്കാനല്ലല്ലോ
അങ്കത്തേരില്‍നിന്നച്ഛന്‍ തന്നതീ
തങ്കപ്പുഞ്ചിരി പൂമാലാ. ( കണ്ണു രണ്ടും )

ഓമനത്തിങ്കള്‍ കിടാവോ പാടിക്കൊ-
ണ്ടൂഞ്ഞാലാട്ടാനല്ലല്ലോ
പുത്തരിയങ്കപ്പാട്ടുകള്‍ മൂളിക്കൊ-
ണ്ടച്ഛന്‍ തന്നതീ പൂമാലാ. ( കണ്ണു രണ്ടും )

മാമലനാ‍ടിന്റെ ചോരതുടിക്കണ
മാമാങ്കത്തിനു പോകുമ്പോള്‍
അപ്പടവാളിനു ചാര്‍ത്താനാണെന്റെ
അമ്മിണിക്കുട്ടനീ പൂമാലാ. ( കണ്ണു രണ്ടും )

kaṇṇu raṇḍuṁ tāmarappū
suṇḍil muttaṇi mullappū. ā .. ā..
kaṇṇu raṇḍuṁ tāmarappū
suṇḍil muttaṇi mullappū

andappurattilĕ sandanakkaṭṭilil
āṭṭiyuṟakkānallallo
aṅgatterilninnacchan dannadī
taṅgappuñjiri pūmālā. ( kaṇṇu raṇḍuṁ )

omanattiṅgaḽ kiḍāvo pāḍikkŏ-
ṇḍūññālāṭṭānallallo
puttariyaṅgappāṭṭugaḽ mūḽikkŏ-
ṇḍacchan dannadī pūmālā. ( kaṇṇu raṇḍuṁ )

māmalanāḍinṟĕ soraduḍikkaṇa
māmāṅgattinu pogumboḽ
appaḍavāḽinu sārttānāṇĕnṟĕ
ammiṇikkuṭṭanī pūmālā. ( kaṇṇu raṇḍuṁ )