Kannu kodikkunna

കണ്ണു കൊതിക്കുന്ന
Year
Language

കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടോ
മണ്ണു് മെതിക്കാന്‍ കരുത്തുള്ള പെണ്ണുണ്ടോ
എങ്ങടെയൂരിന്റെ കണ്ണായ ചെക്കനു്
നന്ദില്ലൂരിലു് പെണ്ണുണ്ടോ - ഞെങ്ങടെ
നന്ദില്ലൂരിലു് പെണ്ണുണ്ടോ

കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടു്
മണ്ണു് മെതിക്കാന്‍ കരുത്തുള്ള പെണ്ണുണ്ടു്
എങ്ങടെയൂരിലെ കണ്ണായ പെണ്ണിനു്
പെണ്‍പണമായിട്ടെന്തുണ്ടു് - കയ്യിലു്
പെണ്‍പണമായിട്ടെന്തുണ്ടു്

കാട്ടുപോത്തിന്റ കരുത്തുള്ള മെയ്യുണ്ടു്
വേട്ടയ്ക്കു് വീറും വിരുതുമുണ്ടു്
തേനുണ്ടു് തീനയുണ്ടു് വെള്ളിവളയുണ്ടു്
തേങ്കരള്‍ തിങ്ങും കിനാവുമുണ്ടു്

കാട്ടുപോത്തിന്റെ കരുത്തുള്ള മാടനു്
കൂട്ടിനു പൊന്നണി പെണ്ണുണ്ടു്
പെണ്‍പണം തന്നു് കുരുക്കളേ വന്ദിച്ചു്
പെണ്ണിനെ കൊണ്ടുപോ പൂമാരാ

ഏഴുമലകള്‍ക്കുമപ്പുത്തു് നിന്നു്
എഴുന്നള്ളി നിന്‍ മണിമാരന്‍ - ഇന്നു്
എഴുന്നള്ളി നിന്‍ മണിമാരന്‍
അവനെയേല്‍ക്കാന്‍ പെരുമ്പറ കൊട്ടണ
കരളുമായു് കാത്തു നിന്നു - പെണ്ണു്
കരളുമായു് കാത്തു നിന്നു

കരളറയിലവനെ കുടിയിരുത്താദ്യമാ
കതകു തുറന്നിടുന്നു - കണ്ണു്
കതകു തുറന്നിടുന്നു
കരിവണ്ടിനു കവരുവാന്‍ കരുതിയ തേനുമായു്
വിരിയുന്ന പൂവു് പോലെ - ചുണ്ടു്
വിരിയുന്ന പൂവു് പോലെ

മാരനുറങ്ങാനൊരുക്കിയ മെത്തയില്‍
താമരമൊട്ടുണ്ടു് - രണ്ടു്
താമരമൊട്ടുണ്ടു്
വെട്ടും കിളയും ചെല്ലാത്ത കന്നിമണ്ണു്
പൊട്ടിത്തരിക്കണല്ലോ - മേടു്
പൊട്ടിത്തരിക്കണല്ലോ

പുതുമണിമാര നീ പണിതു് വിളയിക്കു്
വിളവൊരു നൂറു മേനി - മാരാ
വിളവൊരു നൂറു മേനി
(കണ്ണു കൊതി)

kaṇṇu kŏdikkaṇa seluḽḽa pĕṇṇuṇḍo
maṇṇu് mĕdikkān karuttuḽḽa pĕṇṇuṇḍo
ĕṅṅaḍĕyūrinṟĕ kaṇṇāya sĕkkanu്
nandillūrilu് pĕṇṇuṇḍo - ñĕṅṅaḍĕ
nandillūrilu് pĕṇṇuṇḍo

kaṇṇu kŏdikkaṇa seluḽḽa pĕṇṇuṇḍu്
maṇṇu് mĕdikkān karuttuḽḽa pĕṇṇuṇḍu്
ĕṅṅaḍĕyūrilĕ kaṇṇāya pĕṇṇinu്
pĕṇbaṇamāyiṭṭĕnduṇḍu് - kayyilu്
pĕṇbaṇamāyiṭṭĕnduṇḍu്

kāṭṭubottinṟa karuttuḽḽa mĕyyuṇḍu്
veṭṭaykku് vīṟuṁ virudumuṇḍu്
tenuṇḍu് tīnayuṇḍu് vĕḽḽivaḽayuṇḍu്
teṅgaraḽ tiṅṅuṁ kināvumuṇḍu്

kāṭṭubottinṟĕ karuttuḽḽa māḍanu്
kūṭṭinu pŏnnaṇi pĕṇṇuṇḍu്
pĕṇbaṇaṁ tannu് kurukkaḽe vandiccu്
pĕṇṇinĕ kŏṇḍubo pūmārā

eḻumalagaḽkkumapputtu് ninnu്
ĕḻunnaḽḽi nin maṇimāran - innu്
ĕḻunnaḽḽi nin maṇimāran
avanĕyelkkān pĕrumbaṟa kŏṭṭaṇa
karaḽumāyu് kāttu ninnu - pĕṇṇu്
karaḽumāyu് kāttu ninnu

karaḽaṟayilavanĕ kuḍiyiruttādyamā
kadagu tuṟanniḍunnu - kaṇṇu്
kadagu tuṟanniḍunnu
karivaṇḍinu kavaruvān karudiya tenumāyu്
viriyunna pūvu് polĕ - suṇḍu്
viriyunna pūvu് polĕ

māranuṟaṅṅānŏrukkiya mĕttayil
tāmaramŏṭṭuṇḍu് - raṇḍu്
tāmaramŏṭṭuṇḍu്
vĕṭṭuṁ kiḽayuṁ sĕllātta kannimaṇṇu്
pŏṭṭittarikkaṇallo - meḍu്
pŏṭṭittarikkaṇallo

pudumaṇimāra nī paṇidu് viḽayikku്
viḽavŏru nūṟu meni - mārā
viḽavŏru nūṟu meni
(kaṇṇu kŏdi)