കണ്ണോരം കാണാമുത്തേ വാ കിന്നാര കൊഞ്ചൽ മുത്തം താ
അമ്മ നെഞ്ചിലിളവേൽക്കുവാൻ മഞ്ചലിതിലേറി വാ
മാരിമഴയേൽക്കുമെൻ മാറിൽ മദമേകുവാൻ
ഞാനൊരലനുരയിടുമലകടൽതിരയായ്
(കണ്ണോരം കാണാമുത്തേ വാ...)
പറന്നെത്തി കിതയ്ക്കും പകൽത്തെന്നൽ
മണിച്ചുണ്ടിൽ തുടിക്കും പതംഗങ്ങൾ
വിളിക്കുമ്പൊൾ ഒളീക്കും ശിശിരങ്ങൾ
എനിക്കെന്നെ മറക്കും നിമിഷങ്ങൾ
കാത്തിരുന്നു കവിൾ നീർത്തിടുന്ന
കനൽ പൊള്ളുമെന്നെയറിയൂ ഓ..ഓ..ഓ..
ഞാനൊരഴൽമഴ നനു നനയുമൊരിഴയായ്
(കണ്ണോരം കാണാമുത്തേ വാ...)
വിരൽത്തുമ്പിൽ വിതയ്ക്കും സുഗന്ധങ്ങൾ
കവിൾക്കൂമ്പിൽ തുടുക്കും വസന്തങ്ങൾ
അടുക്കുമ്പോൾ തുടങ്ങും പിണക്കങ്ങൾ
ഇടനെഞ്ചിൽ പിടക്കും നടുക്കങ്ങൾ
എന്നുമെന്നുമൊരുമാത്ര മാത്രമിനിയെന്നെയൊന്നു പൊതിയൂ ഓ..ഓ..ഓ..
ഞാനൊരണിമണി തണുവണി ചിരിമണിയായ്
(കണ്ണോരം കാണാമുത്തേ വാ...)