Kannodu kannoram

കണ്ണോടു കണ്ണോരം
Year
Language

കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
കാതോടു കാതോരം തേനൊലി ഒലിയല്ലേ
(കണ്ണോടു...)
അകലെ ഏതോ പൂവനിയിൽ വിരിഞ്ഞുവെന്നാലും
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ

താരണിഞ്ഞും തളിരണിഞ്ഞുമോർമ്മയിൽ
ഓമനയായ് ഒഴുകി വന്നതാണു നീ
(താരണിഞ്ഞും...)
വേനൽ പൊയ്കയിൽ വേരറ്റു നീന്തും
നീരാമ്പൽ കുരുന്നെങ്കിലും
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
കാതോടു കാതോരം തേനൊലി ഒലിയല്ലേ

ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയിൽ പറന്നുപോയാലും
(ഏതോ...)
താനെ മുകിൽ മാനം നിന്നെ തേടി വന്നാലും
നീറും മരുവായി മനം തേങ്ങിടും കിളിയേ

കാതോടു കാതോരം തേനൊലി ഒലിയല്ലേ
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
അകലെ ഏതോ പൂവനിയിൽ വിരിഞ്ഞുവെന്നാലും
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ

kaṇṇoḍu kaṇṇoraṁ nī kaṇimalaralle
kādoḍu kādoraṁ tenŏli ŏliyalle
(kaṇṇoḍu...)
agalĕ edo pūvaniyil viriññuvĕnnāluṁ
kaṇṇoḍu kaṇṇoraṁ nī kaṇimalaralle

tāraṇiññuṁ taḽiraṇiññumormmayil
omanayāy ŏḻugi vannadāṇu nī
(tāraṇiññuṁ...)
venal pŏygayil veraṭru nīnduṁ
nīrāmbal kurunnĕṅgiluṁ
kaṇṇoḍu kaṇṇoraṁ nī kaṇimalaralle
kādoḍu kādoraṁ tenŏli ŏliyalle

edo marachāya nī tiraññagannāluṁ
ĕṅṅo vanabhūmiyil paṟannuboyāluṁ
(edo...)
tānĕ mugil mānaṁ ninnĕ teḍi vannāluṁ
nīṟuṁ maruvāyi manaṁ teṅṅiḍuṁ kiḽiye

kādoḍu kādoraṁ tenŏli ŏliyalle
kaṇṇoḍu kaṇṇoraṁ nī kaṇimalaralle
agalĕ edo pūvaniyil viriññuvĕnnāluṁ
kaṇṇoḍu kaṇṇoraṁ nī kaṇimalaralle