(പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്‍ ലരലല്ല
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നിപ്പൈങ്കിളി
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്ല ലരലല്ല

(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നി, ശരം പോലേ...
(സ്ത്രീ) കുഞ്ഞുകുഞ്ഞു തെന്നല്‍ ഹാ നുള്ളിടുന്നു മെയ്യില്‍ ചുരംപാട്ടായ്...
(പു) കുഞ്ഞുകരങ്ങള്‍ പോലും ഹാ സുന്ദനങ്ങളല്ലോ
(ഡു) ചില്ലുകാറ്റിനും പുല്ലുമേട്ടിലും ചിലങ്കകള്‍ കെട്ടിടാം

(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നി
(പു) കിളികള്‍ പാടുമീ മലമടക്കിലെ പുളകമായി നാം മാറാം
(സ്ത്രീ) വനസരോവരചിറകള്‍ നീര്‍ത്തുമീ കുളിരിലോളമായി കൂടാം

(പു) മാധവങ്ങളായ് മാമരങ്ങളെ പൂവാട ചൂടും തീരത്തില്‍
(സ്ത്രീ) കനകനൂപുര ധ്വനികളോടെ നീ വല്ലാത്ത ലോകം പ്രദക്ഷിണമുരുളാം
(ഡു) മഞ്ഞിന്റെ തോളില്‍ കുഞ്ഞുങ്ങളാകാം ഇടം വലം നീന്താം
(പു) വാ വാ വാ
(സ്ത്രീ) തെറ്റിപ്പോയാല്‍ ആനയം ഇത്തള്‍ കുത്തും ഭൂമിയില്‍
കന്നിത്തെന്നല്‍ പോലെ ഞാന്‍ തെന്നിപ്പോകുന്നു
(പു) ഉരുളുമായിരം യുഗപഥങ്ങളില്‍ പ്രകൃതിപോലുമക്ഷീണം
(സ്ത്രീ) അതിനോടൊപ്പമീ ചെറിയ നമ്മളും തുടരുമിന്നു സഞ്ചാരം

(പു) കാലമാണു ഞാന്‍ ദൂരമാണു നീ കണ്ടെത്തി നാം ഈ പന്ഥാവില്‍
(സ്ത്രീ) ഒടുവിലെങ്ങു പോയി വിലയവാസന അങ്ങോളം എന്തേ തെരു തെരേ ഉരുളാന്‍
(ഡു) കാണാതെ നമ്മല്‍ കാണുന്നു തമ്മില്‍ വിധി വിളയാട്ടം വാ വാ വാ
(പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്‍ ലരലല്ല
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നിപ്പൈങ്കിളി
(സ്ത്രീ) ലരലല്‍ ലരലല്‍ ലരലല്ല ലരലല്ല
(പു) കന്നിത്തെന്നല്‍ പോലെ നീ തെന്നിത്തെന്നിപ്പോകയോ
(പു) എന്നെക്കൂടി കൂട്ടുമോ മിന്നാമിന്നി, ശരം പോലേ...
(സ്ത്രീ) കുഞ്ഞുകുഞ്ഞു തെന്നല്‍ ഹാ നുള്ളിടുന്നു മെയ്യില്‍ ചുരംപാട്ടായ്...
(പു) കുഞ്ഞുകരങ്ങള്‍ പോലും ഹാ സുന്ദനങ്ങളല്ലോ
(ഡു) ചില്ലുകാറ്റിനും പുല്ലുമേട്ടിലും ചിലങ്കകള്‍ കെട്ടിടാം
(പു) ലല... + (സ്ത്രീ) ഹ ഹ....