Kannippunnaarakkiliye

കന്നിപ്പുന്നാരക്കിളിയേ
Work
Year
Language

കന്നിപ്പൊന്നാരക്കിളിയേ
കണ്ണിൻ കണ്ണാകും കണിയേ
കരളിനുള്ളിൽ കനകത്തൊട്ടിൽ
നിനക്കു തീർത്തു ആരാരിരോ (2)

താമരക്കണ്ണിൽ തത്തമ്മച്ചുണ്ടിൽ
മുത്തങ്ങൾ ചൂടാനോടി വാ (2)
അമ്മയെ നോക്കി അച്ഛനെ നോക്കി പിച്ച നടന്നു കൂടെ വാ
കിലുങ്ങും കിങ്ങിണിയോ
ചിരിയിൽ പൂത്തിരിയോ
അരുമക്കണ്മണിയേ ആരിരോ
(കന്നിപ്പൊന്നാര...)

മാനത്തെ പൂക്കൾ മാരിവിൽ പൂക്കൾ
മാണിക്യത്തേരിൽ കാണുവാൻ
മുന്തിരിനീരിൽ ചന്ദനച്ചാറിൽ
സ്വപ്നത്തിൽ നീന്തിയുറങ്ങുവാൻ (2)
മധുരപൂങ്കുടമോ കവിളിൽ കുങ്കുമമമോ
അരുമക്കണ്മണിയേ ആരിരോ
(കന്നിപ്പൊന്നാര...)

kannippŏnnārakkiḽiye
kaṇṇin kaṇṇāguṁ kaṇiye
karaḽinuḽḽil kanagattŏṭṭil
ninakku tīrttu ārāriro (2)

tāmarakkaṇṇil tattammaccuṇḍil
muttaṅṅaḽ sūḍānoḍi vā (2)
ammayĕ nokki acchanĕ nokki picca naḍannu kūḍĕ vā
kiluṅṅuṁ kiṅṅiṇiyo
siriyil pūttiriyo
arumakkaṇmaṇiye āriro
(kannippŏnnāra...)

mānattĕ pūkkaḽ mārivil pūkkaḽ
māṇikyatteril kāṇuvān
mundirinīril sandanaccāṟil
svapnattil nīndiyuṟaṅṅuvān (2)
madhurabūṅguḍamo kaviḽil kuṅgumamamo
arumakkaṇmaṇiye āriro
(kannippŏnnāra...)