Kannippenne neeraadi vaa

കന്നിപ്പെണ്ണേ നീരാടി വാ
Work
Year
Language

(കോ) താനേ തന്താനാനാ

(പു) കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടി വാ (2)
കടലെന്നതുപോലെയുലഞ്ഞിടുമാശകള്‍ തിരതല്ലുന്നുണ്ടേ
അതിലമ്പിളിയെന്നതു പോലൊരു കണ്മണി നീയലിയുന്നുണ്ടേ
(സ്ത്രീ) ഹും...
(പു) കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടി വാ

(സ്ത്രീ) അരുതരുതേ മറയരുതേ മിഴി ചിമ്മും താരകളേ
മല നിരയായ് ആറാട്ടില്ലേ തിരിനീട്ടല്ലേ മലമുകളില്‍
അരുതരുതേ മറയരുതേ മിഴി ചിമ്മും താരകളേ

(കോ) ഹമ്പായാഹും ഹം ഹം (2)

(പു) ഇതളുകളും തളിരുകളും നിലവൊളിയില്‍ കുതിരുന്നേ (2)
ഇരു ഹൃദയത്താളമതൊന്നായ് ഇണകള്‍ നമ്മില്‍ നിറയുന്നേ (2)
അംഗുലിയണയേ സ്വരമുണരുന്നുണ്ടേ
സിരകളില്‍ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ

(പു) കന്നിപ്പെണ്ണേ നീരാടി വാ എന്‍ കനവില്‍ മുല്ലപ്പൂ ചൂടി വാ

(കോ) താനേ തന്താനാനാ (2)

(പു) കിളിമരവും ചെറുലതയും കുളിരറിയേ പുണരുന്നേ (2)
ഇരുജന്മക്കല്ലോലിനി നാമൊന്നായിന്നൊഴുകുന്നേ (2)
അല ഞൊറിയുമ്പോള്‍ നുര പൊതിയുന്നുണ്ടേ
തുരുതുരെ അല ഞൊറിയുമ്പോള്‍ നുര പൊതിയുന്നുണ്ടേ

((പു) കന്നിപ്പെണ്ണേ നീരാടി )

(ko) tāne tandānānā

(pu) kannippĕṇṇe nīrāḍi vā ĕn kanavil mullappū sūḍi vā (2)
kaḍalĕnnadubolĕyulaññiḍumāśagaḽ tiradallunnuṇḍe
adilambiḽiyĕnnadu polŏru kaṇmaṇi nīyaliyunnuṇḍe
(strī) huṁ...
(pu) kannippĕṇṇe nīrāḍi vā ĕn kanavil mullappū sūḍi vā

(strī) arudarude maṟayarude miḻi simmuṁ tāragaḽe
mala nirayāy āṟāṭṭille tirinīṭṭalle malamugaḽil
arudarude maṟayarude miḻi simmuṁ tāragaḽe

(ko) hambāyāhuṁ haṁ haṁ (2)

(pu) idaḽugaḽuṁ taḽirugaḽuṁ nilavŏḽiyil kudirunne (2)
iru hṛdayattāḽamadŏnnāy iṇagaḽ nammil niṟayunne (2)
aṁguliyaṇaye svaramuṇarunnuṇḍe
siragaḽil aṁguliyaṇaye svaramuṇarunnuṇḍe

(pu) kannippĕṇṇe nīrāḍi vā ĕn kanavil mullappū sūḍi vā

(ko) tāne tandānānā (2)

(pu) kiḽimaravuṁ sĕṟuladayuṁ kuḽiraṟiye puṇarunne (2)
irujanmakkallolini nāmŏnnāyinnŏḻugunne (2)
ala ñŏṟiyumboḽ nura pŏdiyunnuṇḍe
turudurĕ ala ñŏṟiyumboḽ nura pŏdiyunnuṇḍe

((pu) kannippĕṇṇe nīrāḍi )