തെന്നലിലെ തേന്മഴയിൽ നനുനനെ നനയാല്ലോ
മിന്നലിലെ വാർമുകിലായ് കുനുകുനുകുനെ കുളിരാല്ലോ (2)
നിലാവിന്റെ തെല്ലേ നിനക്കുള്ളതല്ലേ
കിനാവിന്റെ കാറ്റിൽ തുറക്കുന്ന വാതിൽ
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയിൽ കുരുന്നുമായ്
(തെന്നലിലെ.....)
വളക്കൈയ്യിൽ രണ്ടും കിളിക്കൊഞ്ചലില്ലേ
തളക്കാൽത്തിടമ്പിൽ തളത്താളമില്ലേ
തുളുമ്പാത്ത തൂവൽ തഴപ്പായയില്ലേ
മയങ്ങാത്ത മാമ്പൂ തണുപ്പൊന്നുമില്ലേ
ശരറാന്തൽ പോലെ മിഴി രണ്ടുമില്ലേ
ശശികാന്തം പോലെ ചിരിനാളം പെണ്ണേ
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയിൽ കുരുന്നുമായ്
(തെന്നലിലെ.....)
വലം നെഞ്ചിലേതോ വയല്പ്പൂക്കൾ പൂക്കും
മയില്‍പ്പീലി മഞ്ഞിൽ വെയിൽത്തുമ്പി തുള്ളും
നിനക്കെന്റെ പാട്ടിൻ നിലാവൊച്ച കേൾക്കാം
നിലയ്ക്കാത്തൊരേതോ നിറച്ചാർത്തു കാണാം
മണിമേഘപ്രാവിൻ ചിറകേറിപോകാം
നിറവാനിൽ പാറാം നറുതിങ്കൾ തേടാം
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയിൽ കുരുന്നുമായ്
(തെന്നലിലെ.....)