പച്ചക്കിളി പാടു്...പിച്ചിമുല്ലപ്പാട്ടു്
മാരിക്കൊളുന്തെല്ലാം വാടിത്തേങ്ങും പാട്ടു്
തന്നാനാരേ...നാരേ.....
ഭൂമിപ്പെണ്ണും പെണ്ണു്...തേയിപ്പെണ്ണും പെണ്ണു്
തോരാത്തെന്തേ കണ്ണു്...പെണ്ണോളമീ മണ്ണു്
തന്നാനാരേ...നാരേ.....
ആടിവരും നീരു്..അരുവിയെന്നു പേരു്
ഒടുവില്‍ ഒരലകടലു്..ഓ...ഓ...
കണ്ണീര് തെയ്യമാടും കാലക്കളി നീളും
കാത്തിരിക്കും കണ്ണുറങ്ങും
കരയാനിനിയും മിഴിനീര് തരുമോ...
വിരഹിണിപ്രാവിന്റെ കുറുകലുകള്‍
(പച്ചക്കിളി പാടു്..........)
പെറ്റമ്മതന്‍ നോവു് ..ഒറ്റയിതൾ പൂവു്
പിച്ചവെയ്ക്കും പാഴ്ക്കനവു്..ഓ...
ഒച്ചയില്ലാക്കാറ്റു്..ഉച്ച നെടുവീർപ്പു്
മച്ചകത്തെ കൂരിരുളു്...
വെറുതേ വെറുതേ വിരിയും കൊഴിയും
ഉയിര്മഴപ്രാവിന്റെ കൊഞ്ചലുകള്‍
(പച്ചക്കിളി പാടു്..........)