നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്
താനേ വിരിയും ഓര്‍മ്മകള്‍
പാടേ മറന്നോ നീ സഖീ
എന്നെ മറന്നോ നീ സഖീ
ഈ രാവു മായും നേരമായ്...
നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്.....
മിന്നാരം മുകിലിന്റെ പൂക്കൂടയില്‍
ചുംബിച്ചു മയങ്ങിയതോർമ്മയില്ലേ
കരളിന്റെ വാതിലില്‍ എഴുതിയ കവിതകള്‍
കേട്ടുകേട്ടുണര്ന്നതും ഓര്‍മ്മയില്ലേ
ആരുമറിയാതെ ഒന്നും പറയാതെ
നമ്മളൊന്നായതോര്മ്മയില്ലേ.....
നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്.....
കിന്നാരം പെയ്തൊരു തേന്മാരിയില്
നീരാടാന്‍ നീ വന്നതോര്‍മ്മയില്ലേ
മഴ കഴിഞ്ഞാരാവില് മിഴിയും മിഴിയുമായ്
സല്ലപിച്ചിരുന്നതും ഓര്‍മ്മയില്ലേ
കളമൃദുനാദം കാതോര്‍ത്തിരിക്കും
ഞാന്‍ നിന്റെ മാത്രമെന്നോര്മ്മയില്ലേ....
നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്
താനേ വിരിയും ഓര്‍മ്മകള്‍
പാടേ മറന്നോ നീ സഖീ
എന്നെ മറന്നോ നീ സഖീ
ഈ രാവു മായും നേരമായ്...
നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്.....