കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു, എന്റെ
കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
ചഞ്ചലം ചലചലം പാട്ടു പാടി
മഞ്ചാടിമണിമുത്ത് നൃത്തമാടി
(കന്നിയിളം)
തെന കുത്തി നൂറാക്കി കാട്ടുകന്നി
തേന്‍ കൂട്ടി അവനൂട്ടി ഓമല്‍പ്പെണ്ണ്
തുടി കൊട്ടിപ്പാടണ കാണിമാരന്‍ വന്ന്
പുടവ കൊടുക്കുവാന്‍ കാത്തുനിന്നു
മലയോര താഴ്വരയിലെ മൈന, അവള്
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)
മഴ പെയ്തു മലയാകെ കുളിരു കോരി
ഇണ കൂടാന്‍ ഒരു ജോഡി കൂടുതേടി
മലമുകളിലെ ചന്ദനക്കാട്ടില്‍
കരിമുകില്‍ ഇണ ചേരും വീട്ടില്‍
മലയോര താഴ്വരയിലെ മൈന, അവള്
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)