Kanninilaavatt

കന്നിനിലാവത്ത്
Year
Language

കന്നിനിലാവത്ത് കസ്തൂരിപൂശുന്ന
കൈതേ കൈതേ കൈനാറീ
കയ്യിലിരിക്കണ പൂമണമിത്തിരി
കാറ്റിന്റെ കയ്യില്‍ കൊടുത്താട്ടേ

തച്ചോളിവീട്ടിലെ പൂമാരനിന്നെന്റെ
തങ്കക്കിനാവേറി വന്നാലോ?
ചാമരംവീശേണം ചന്ദനം പൂശണം
ചാരത്തുവന്നാട്ടെ പൂങ്കാറ്റേ

മുത്തുവിതച്ചപോല്‍ മാ‍നത്തുപൂക്കണ
തെച്ചീ ചെട്ടിച്ചി ചേമന്തി
വീരന്‍ വരുന്നേരം പൂമാല ചാര്‍ത്തുവാന്‍
വിണ്ണിലെ താലത്തില്‍ പൂതരേണം

kanninilāvatt kastūribūśunna
kaide kaide kaināṟī
kayyilirikkaṇa pūmaṇamittiri
kāṭrinṟĕ kayyil kŏḍuttāṭṭe

taccoḽivīṭṭilĕ pūmāraninnĕnṟĕ
taṅgakkināveṟi vannālo?
sāmaraṁvīśeṇaṁ sandanaṁ pūśaṇaṁ
sārattuvannāṭṭĕ pūṅgāṭre

muttuvidaccabol mānattubūkkaṇa
tĕccī sĕṭṭicci semandi
vīran varunneraṁ pūmāla sārttuvān
viṇṇilĕ tālattil pūdareṇaṁ