Kanninilaa

കന്നിനിലാ
Year
Language

കന്നിനിലാ പെണ്‍കൊടിയേ കന്നിനിലാ പെണ്‍കൊടിയേ
കണ്ണുകളില്‍ നാണമെന്താണ് ? എന്താണ് ?
കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് ? എന്താണ് ?
എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം
കാടാകെ പാടിനടക്കാന്‍ വയ്യ
(കന്നിനിലാ..)

ചേലൊത്തൊരു പെണ്ണാണേ
ചെമ്മുകിലിന്‍ നിറമാണേ
പയ്യാരം പറയാതെ കള്ളിപ്പെണ്ണേ
കരിമിഴിയില്‍ മയ്യില്ലാ
കൈനിറയെ വളയില്ലാ
കക്കാത്തിപെണ്ണാണേ കിന്നരിയാണേ
പൊള്ളാച്ചി ചന്തയിലെ ചാന്തു തൊടീക്കാം
ചിങ്കാരചിന്തൂര ചിമിഴും നല്‍കാം (൨)
മുത്തും വേണ്ട മൊരിശ്ശും വേണ്ടാ
നിന്നാണെ നീയാണെന്‍ മുന്തിരി മൊട്ട്

വരമഞ്ഞള്‍ക്കുറിവേണം
വൈഡൂര്യപ്പുടവവേണം
ഒരു മിന്നാ പൊന്നിന്റെ താലിതരേണം
തകില്‍ വേണം കുഴല്‍ വേണം
സരിഗമതന്‍ ശ്രുതി വേണം
തിരുമാലിപെണ്ണിന്ന് പൂങ്കല്ല്യാണം
നാലുനില പന്തലിടാന്‍ വാനമ്പാടി
പാല്പ്പായസമുണ്ടാക്കാന്‍ പൈമ്പൂവാലി
ആളുപിരിഞ്ഞാല്‍ അന്തിയണഞ്ഞാല്‍
നിന്നാണെ നിന്നെ ഞാന്‍ കോരിയെടുക്കും

kanninilā pĕṇgŏḍiye kanninilā pĕṇgŏḍiye
kaṇṇugaḽil nāṇamĕndāṇ ? ĕndāṇ ?
kāṭṭuguyil pāṭṭinŏtt soḍuvaykkān kāryamĕndāṇ ? ĕndāṇ ?
ĕllāmĕllāṁ ñaṅṅaḽkkaṟiyāṁ
kāḍāgĕ pāḍinaḍakkān vayya
(kanninilā..)

selŏttŏru pĕṇṇāṇe
sĕmmugilin niṟamāṇe
payyāraṁ paṟayādĕ kaḽḽippĕṇṇe
karimiḻiyil mayyillā
kainiṟayĕ vaḽayillā
kakkāttibĕṇṇāṇe kinnariyāṇe
pŏḽḽācci sandayilĕ sāndu tŏḍīkkāṁ
siṅgārasindūra simiḻuṁ nalgāṁ (൨)
muttuṁ veṇḍa mŏriśśuṁ veṇḍā
ninnāṇĕ nīyāṇĕn mundiri mŏṭṭ

varamaññaḽkkuṟiveṇaṁ
vaiḍūryappuḍavaveṇaṁ
ŏru minnā pŏnninṟĕ tālidareṇaṁ
tagil veṇaṁ kuḻal veṇaṁ
sarigamadan śrudi veṇaṁ
tirumālibĕṇṇinn pūṅgallyāṇaṁ
nālunila pandaliḍān vānambāḍi
pālppāyasamuṇḍākkān paimbūvāli
āḽubiriññāl andiyaṇaññāl
ninnāṇĕ ninnĕ ñān koriyĕḍukkuṁ