Kannile

കണ്ണിലേ
Year
Language

കണ്ണിലെ കന്നിയുറവ് കണ്‍കള്‍ കണ്ടറിയും
കല്ലിലെ ഈറന്നുറവ് കല്ലിനു താനറിയും
എന്‍ മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)

തണുപ്പത്തു കിളിര്‍ത്താല്‍ വെയിലില്‍ വാടും
വെയിലത്തു കിളിര്‍ത്താല്‍ അടുപ്പിലും പൂക്കും
ഞാനൊരു വെയില്‍പ്പൂ - ജ്വലിക്കുന്ന വെയില്‍പ്പൂ
ആരുവരും ആരോ അണിയാനീ പൊന്‍പൂ
എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)

ചേലയ്ക്കുല്ലാസം പൊതിയുന്ന മേനി
മേനിയ്ക്കുല്ലാസം മധുവിധുരാത്രി
രാത്രിയില്‍ പ്രപഞ്ചം ചന്ദനത്തോണി
ഞാനതില്‍ റാണി പ്രിയദേവയാനി
എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)

കോടക്കാറില്ലാതെ പുതുമഴ തൂകും
കോവില്‍ ശിലയും തിരുമിഴി തുറക്കും
ആലിംഗനങ്ങളില്‍ രാത്രിയും പകലും
കാലത്തിന്‍ പിറന്നാള്‍ തീരത്തു മയങ്ങും
എന്‍മനം എന്നുമെന്നും എനിക്കല്ലാതെ ആരൊരാള്‍ക്കറിയും (കണ്ണിലെ)

kaṇṇilĕ kanniyuṟav kaṇgaḽ kaṇḍaṟiyuṁ
kallilĕ īṟannuṟav kallinu tānaṟiyuṁ
ĕn manaṁ ĕnnumĕnnuṁ ĕnikkallādĕ ārŏrāḽkkaṟiyuṁ (kaṇṇilĕ)

taṇuppattu kiḽirttāl vĕyilil vāḍuṁ
vĕyilattu kiḽirttāl aḍuppiluṁ pūkkuṁ
ñānŏru vĕyilppū - jvalikkunna vĕyilppū
āruvaruṁ āro aṇiyānī pŏnpū
ĕnmanaṁ ĕnnumĕnnuṁ ĕnikkallādĕ ārŏrāḽkkaṟiyuṁ (kaṇṇilĕ)

selaykkullāsaṁ pŏdiyunna meni
meniykkullāsaṁ madhuvidhurātri
rātriyil prabañjaṁ sandanattoṇi
ñānadil ṟāṇi priyadevayāni
ĕnmanaṁ ĕnnumĕnnuṁ ĕnikkallādĕ ārŏrāḽkkaṟiyuṁ (kaṇṇilĕ)

koḍakkāṟillādĕ pudumaḻa tūguṁ
kovil śilayuṁ tirumiḻi tuṟakkuṁ
āliṁganaṅṅaḽil rātriyuṁ pagaluṁ
kālattin piṟannāḽ tīrattu mayaṅṅuṁ
ĕnmanaṁ ĕnnumĕnnuṁ ĕnikkallādĕ ārŏrāḽkkaṟiyuṁ (kaṇṇilĕ)