Kannil virinyanyau moham

കണ്ണില്‍ വിരിഞ്ഞു മോഹം
Year
Language

ആഹാഹാ.. ആഹാഹാ...

കണ്ണില്‍ വിരിഞ്ഞു മോഹം
മുന്നില്‍ വിടര്‍ന്നു രാഗം
അണയൂ ദാഹമായി ഹൃദയങ്ങള്‍ പകരുവാന്‍
പുളകങ്ങള്‍ ചൂടുവാന്‍

മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്‍മ്മകള്‍
ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്‍
തെന്നിത്തെന്നി തേന്‍പൂക്കള്‍ നുള്ളി നുള്ളി
കണ്മുന്‍പില്‍ തുള്ളിത്തുള്ളി പൂങ്കാറ്റും പോരുന്നു

പനിനീര്‍പ്പൂക്കള്‍ കോര്‍ത്തു ആടിനിന്നു വാടികള്‍
രാവില്‍ ദിവ്യരൂപം പോലെ വന്നു നീയുമേ
എന്നില്‍ നിന്നും നാംതമ്മില്‍ കണ്ണില്‍ക്കണ്ണില്‍ കോര്‍ക്കുന്ന
പൊന്‍‌കിനാക്കള്‍ നേടാനായ് ആടിപ്പാടി ഈ മോദം പോരില്ലെ?

āhāhā.. āhāhā...

kaṇṇil viriññu mohaṁ
munnil viḍarnnu rāgaṁ
aṇayū dāhamāyi hṛdayaṅṅaḽ pagaruvān
puḽagaṅṅaḽ sūḍuvān

madhuraṁ sārtti ĕnnil oḍivannu ormmagaḽ
edo premagānaṁ pāḍi kāvil pūṅguyil
tĕnnittĕnni tenpūkkaḽ nuḽḽi nuḽḽi
kaṇmunpil tuḽḽittuḽḽi pūṅgāṭruṁ porunnu

paninīrppūkkaḽ korttu āḍininnu vāḍigaḽ
rāvil divyarūbaṁ polĕ vannu nīyume
ĕnnil ninnuṁ nāṁtammil kaṇṇilkkaṇṇil korkkunna
pŏn‌kinākkaḽ neḍānāy āḍippāḍi ī modaṁ porillĕ?