Kannil neelabuspam

കണ്ണില്‍ നീലപുഷ്പം
Year
Language

കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം
സ്വര്‍ഗ്ഗം ചിത്രവാതില്‍ തുറന്നു...
സ്വപ്നം ഹൃദയവാനില്‍ വിടര്‍ന്നു...
കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം

കണ്ണന്‍ മുരളിയൂതി രാഗവൃന്ദാവനത്തില്‍
അരികില്‍ രാധയാടി ഹര്‍ഷപുളകോത്സവത്തില്‍
പ്രണയം വീണ മീട്ടി എന്റെ ഹൃദയം പീലി നീര്‍ത്തി
(കണ്ണില്‍ നീലപുഷ്പം.....)

കാലം കവിതയെഴുതി പുഷ്പജാലങ്ങളാലെ
മോഹം പൂത്തുലഞ്ഞു ഹൃദയരാഗങ്ങളാലെ
കിരണം മാല ചൂടി എന്റെ വദനം കാന്തി തേടി

കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം
സ്വര്‍ഗ്ഗം ചിത്രവാതില്‍ തുറന്നു...
സ്വപ്നം ഹൃദയവാനില്‍ വിടര്‍ന്നു...
കണ്ണില്‍ നീലപുഷ്പം പ്രേമപുഷ്പം
ചുണ്ടില്‍ വര്‍ണ്ണശില്പം രാഗശില്പം

kaṇṇil nīlabuṣpaṁ premabuṣpaṁ
suṇḍil varṇṇaśilbaṁ rāgaśilbaṁ
svarggaṁ sitravādil tuṟannu...
svapnaṁ hṛdayavānil viḍarnnu...
kaṇṇil nīlabuṣpaṁ premabuṣpaṁ
suṇḍil varṇṇaśilbaṁ rāgaśilbaṁ

kaṇṇan muraḽiyūdi rāgavṛndāvanattil
arigil rādhayāḍi harṣabuḽagotsavattil
praṇayaṁ vīṇa mīṭṭi ĕnṟĕ hṛdayaṁ pīli nīrtti
(kaṇṇil nīlabuṣpaṁ.....)

kālaṁ kavidayĕḻudi puṣpajālaṅṅaḽālĕ
mohaṁ pūttulaññu hṛdayarāgaṅṅaḽālĕ
kiraṇaṁ māla sūḍi ĕnṟĕ vadanaṁ kāndi teḍi

kaṇṇil nīlabuṣpaṁ premabuṣpaṁ
suṇḍil varṇṇaśilbaṁ rāgaśilbaṁ
svarggaṁ sitravādil tuṟannu...
svapnaṁ hṛdayavānil viḍarnnu...
kaṇṇil nīlabuṣpaṁ premabuṣpaṁ
suṇḍil varṇṇaśilbaṁ rāgaśilbaṁ