Kannil nee tenmalaraay

കണ്ണിൽ നീ തേന്മലരായ്‌
Year
Language

കണ്ണില്‍ നീ തേന്‍ മലരായ് വാ
എന്നില്‍ നീ പൂങ്കുളിരായ് വാ
മാറിലെന്നും നിറമാല ചാര്‍ത്തുവാന്‍
മാരനായ് നീ മുന്നില്‍ വാ
പ്രേമമെന്ന ഹിമ ബിന്ദു തൂകുവാന്‍
ദേവനായ് നീ എന്നില്‍ വാ
പൂവാടി തന്നില്‍ വരൂ
പൂവാടി തന്നില്‍ വരൂ (കണ്ണില്‍ ...)

ഈ സുഖ വേളയില്‍ നമുക്കായി ഇന്നിതാ
നിന്‍ ചുംബനം നീട്ടി നില്‍ക്കുന്നു തെന്നല്‍
ആ നയനങ്ങളില്‍ ചിറകടിച്ചിന്നിതാ
മധുര വികാരങ്ങള്‍ ആമോദമായി
ആനന്ദ രൂപമായ്‌ മോഹമായ് നീ
വരൂ എന്‍ മുന്നില്‍ ഗായകാ ഹാ ദാഹമായ്

എന്റെ ചിന്തയതില്‍ എന്നുമെന്നുമൊരു
തങ്ക രൂപമായ്‌ നില്‍ക്കും നീ
എന്റെ ഗാനമതില്‍ എന്നുമെന്നുമൊരു
സ്നേഹ രാഗമായ് നില്‍ക്കും നീ
ലാവണ്യ സൌന്ദര്യമേ
(കണ്ണില്‍)

kaṇṇil nī ten malarāy vā
ĕnnil nī pūṅguḽirāy vā
māṟilĕnnuṁ niṟamāla sārttuvān
māranāy nī munnil vā
premamĕnna hima bindu tūguvān
devanāy nī ĕnnil vā
pūvāḍi tannil varū
pūvāḍi tannil varū (kaṇṇil ...)

ī sukha veḽayil namukkāyi innidā
nin suṁbanaṁ nīṭṭi nilkkunnu tĕnnal
ā nayanaṅṅaḽil siṟagaḍiccinnidā
madhura vigāraṅṅaḽ āmodamāyi
ānanda rūbamāy‌ mohamāy nī
varū ĕn munnil gāyagā hā dāhamāy

ĕnṟĕ sindayadil ĕnnumĕnnumŏru
taṅga rūbamāy‌ nilkkuṁ nī
ĕnṟĕ gānamadil ĕnnumĕnnumŏru
sneha rāgamāy nilkkuṁ nī
lāvaṇya saൌndaryame
(kaṇṇil)