Kannil elivaanam

കണ്ണില്‍ എലിവാണം
Year
Language

കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
നെയ്ച്ചോറും വേണ്ടാ
പാല്‍ച്ചോറും വേണ്ടാ
പശിയില്ലാതുള്ളൊരു ഹാലത്ത്
കാനേത്തു ചെയ്യേണ്ട നേരത്ത്
കണ്ണീരു ചോരുന്ന ഹാലത്ത്
അള്ളോ, കണ്ണീരു ചോരുന്ന ഹാലത്ത്

മൊഹബ്ബത്തിന്‍ സിര്‍വ്വും ഹഖീഖത്തും
മൊഞ്ചത്തിപ്പെണ്ണല്ലാതാരറിയും...
ആ... ആരറിയും...
ആമോദപ്രായം പതിനാറ് - അള്ളോ
കഞ്ചകത്തേന്‍ചാറ്...
മാണിക്യത്താമരപ്പൂമോള്
മാറോടണയ്ക്കേണ്ട പൂങ്കാവ്
(കണ്ണില്‍...)

പരപ്പനങ്ങാടിയില്‍ പാട്ടായി
പാവാടപ്രായത്തിന്‍ ശിങ്കാരം
കളിചിരിയില്ല ഖിര്‍‌അത്തുമില്ല
കനവുകളാണവള്‍ക്കത്താഴം
മധുമൊഴിയില്ല മണിമുട്ടലില്ല
മൗനം കൊണ്ടാണിപ്പോള്‍ ബിസ്താരം
അള്ളോ മൗനം‌കൊണ്ടാണിപ്പോള്‍ ബിസ്താരം

ബദറിനെക്കണ്ടാല്‍ മോറൊന്നു വെളുക്കും
ബദ്‌രീങ്ങളേ ഇത് ബല്ലാത്ത നോവ്
ആ... ബല്ലാത്ത നോവ്...
മയിലാഞ്ചിയില്ല സുറുമയുമില്ല
മെയ്യിലും മിഴിയിലും തെളിവില്ല
കാതിലയില്ല കരിവളയില്ല
കരളിലൊരേയൊരു ഹാജത്ത്
(കണ്ണില്‍...)

kaṇṇil ĕlivāṇaṁ kattunna kālatt
pĕṇṇinu tonnī mŏhabbatt
nĕyscoṟuṁ veṇḍā
pālscoṟuṁ veṇḍā
paśiyillāduḽḽŏru hālatt
kānettu sĕyyeṇḍa neratt
kaṇṇīru sorunna hālatt
aḽḽo, kaṇṇīru sorunna hālatt

mŏhabbattin sirvvuṁ hakhīkhattuṁ
mŏñjattippĕṇṇallādāraṟiyuṁ...
ā... āraṟiyuṁ...
āmodaprāyaṁ padināṟ - aḽḽo
kañjagattencāṟ...
māṇikyattāmarappūmoḽ
māṟoḍaṇaykkeṇḍa pūṅgāv
(kaṇṇil...)

parappanaṅṅāḍiyil pāṭṭāyi
pāvāḍaprāyattin śiṅgāraṁ
kaḽisiriyilla khir‌attumilla
kanavugaḽāṇavaḽkkattāḻaṁ
madhumŏḻiyilla maṇimuṭṭalilla
maunaṁ kŏṇḍāṇippoḽ bistāraṁ
aḽḽo maunaṁ‌kŏṇḍāṇippoḽ bistāraṁ

badaṟinĕkkaṇḍāl moṟŏnnu vĕḽukkuṁ
bat‌rīṅṅaḽe it ballātta nov
ā... ballātta nov...
mayilāñjiyilla suṟumayumilla
mĕyyiluṁ miḻiyiluṁ tĕḽivilla
kādilayilla karivaḽayilla
karaḽilŏreyŏru hājatt
(kaṇṇil...)